കാസര്‍കോട്: (www.evisionnews.in) തകര്‍ന്ന് തരിപ്പണമായ കുമ്പളമുതല്‍ ഉപ്പളവരെയുള്ള ദേശീയപാതയുടെ അറ്റകുറ്റപ്പണി ശാസ്ത്രീയ്യമായി നടത്തി ഈ മേഖലയില്‍ ഇപ്പോള്‍ അഭിമുഖീകരിക്കുന്ന ഗതാഗതസ്തംഭനം ശാശ്വദമായി പരിഹരിക്കണമെന്ന് കുമ്പള-ഉപ്പള എന്‍ എച്ച് ആക്ഷന്‍ കൗണ്‍സില്‍ ഭാരവാഹികള്‍ പ്രസ്‌ക്ലബ്ബില്‍ പത്രസമ്മേളനത്തില്‍ ആവശ്യപ്പെട്ടു. നവമാധ്യമങ്ങളില്‍ വൈറലായി പടര്‍ന്ന വാട്ട്‌സ്അപ്പ് കൂട്ടായ്മയിലൂടെയാണ് ഈ കൗണ്‍സില്‍ നിലവില്‍ വന്നത്.
ആഗസ്റ്റ് പത്തിന് ഈ പാതയോട് അധികൃതര്‍ തുടരുന്ന അവഗണനയ്‌ക്കെതിരെ ആരിക്കാടി മുതല്‍ കുമ്പളവരെ ഹൈവെ മാര്‍ച്ച് നടത്തുമെന്നും ഭാരവാഹികള്‍ പറഞ്ഞു. അറ്റകുറ്റപ്പണികള്‍ക്കായി അഞ്ചേമുക്കാല്‍ കോടിയോളം (5,70,49,000) രൂപ ഇതിനകം അനുവദിച്ചിട്ടുണ്ട്. ഈ തുക ടെണ്ടറില്‍ പറയുന്ന നിര്‍ദ്ദേശങ്ങള്‍ക്ക് അനുസൃതമായാണോ പ്രവൃത്തി എന്ന് ഉറപ്പാക്കണമെന്നും ആക്ഷന്‍ കൗണ്‍സില്‍ ആവശ്യപ്പെട്ടു.
പത്രസമ്മേളനത്തില്‍ കെ. എഫ് ഇഖ്ബാല്‍ ഉപ്പള, കെ. രാമകൃഷണന്‍, മുഹമ്മദ് ആനബാഗിലു, അബ്ദുല്‍ ലത്തീഫ് കുമ്പള, മുഹമ്മദ് കൈക്കമ്പ, ആരിഫ് മൊഗ്രാല്‍ എന്നിവര്‍ സംബന്ധിച്ചു.
keywords: national-highway-road-kumbla-uppala
Post a Comment
0 Comments