Type Here to Get Search Results !

Bottom Ad

ദേശീയപാതയിലെ ഗതാഗതസ്തംഭനം: പരിഹാരത്തിനുള്ള മുറവിളിക്ക് ശക്തിയേറുന്നു


കാസര്‍കോട്:(www.evisionnews.in) ദേശീയപാതയില്‍ എരിയാല്‍ പാലം മുതല്‍ ചെര്‍ക്കളവരെ ആവര്‍ത്തിക്കുന്ന ഗതാഗതസ്തംഭനത്തിന് പരിഹാരമുണ്ടാക്കണമെന്ന ജനങ്ങളുടെ ആവശ്യത്തിന് ശക്തിയേറുന്നു. എരിയാല്‍ മുതല്‍ ചെര്‍ക്കളവരെ ദേശീയപാതക്കിരുവശത്തും പ്രവര്‍ത്തിക്കുന്ന കാര്‍ ഷോറൂമുകളാണ് ഗതാഗതക്കുരുക്കിന് കാരണമാകുന്നതെന്ന് ജനം വിധിക്കുമ്പോള്‍ കാര്‍ഷോറൂമുടമകള്‍ ദേശീയപാത അധികൃതരെയാണ് കുറ്റപ്പെടുത്തുന്നത്. 

ശനിയാഴ്ച്ച അണങ്കൂരിലെ കാര്‍ഷോറൂമിലേക്ക് ഇറക്കാനുള്ള കാറുമായി വന്ന കണ്ടയനര്‍ ലോറി സ്‌കൗട്ട് ഭവന് സമീപത്ത് വഴിമുടക്കിയതോടെയാണ് പ്രശ്‌നത്തിന്റെ രൂക്ഷതയും ചൂടും ജനം തിരിച്ചറിഞ്ഞത്. ഇത് ഇനിയും തുടര്‍ന്നാല്‍ ജനം അടങ്ങിയിരിക്കുകയില്ലെന്ന അവസ്ഥയിലാണ് കാര്യങ്ങള്‍.

രൂക്ഷമായ ഈ പ്രശ്‌നത്തോട് എന്‍. എച്ച് അധികൃതര്‍ കാട്ടുന്ന അലംഭാവത്തിനെതിരെ പരക്കെ വന്‍വിമര്‍ശനങ്ങളും ഉയര്‍ന്നിട്ടുണ്ട്. 

അതെസമയം അണങ്കൂരിലെ കാര്‍ഷോറൂം അധികൃതര്‍ നല്‍കുന്ന വിശധീകരണം മറ്റൊന്നാണ്. ദേശീയപാതയുടെ വീധികുറവും പാതയുടെ അരികിനോട് ചേര്‍ന്ന് കയറ്റിറക്കങ്ങളും കുഴികളും മൂലമാണ് മംഗലാപുരം ഭാഗത്ത്‌നിന്നുവരുന്ന കണ്ടെയ്‌നര്‍ ലോറികള്‍ക്ക് വിനയായി മാറുന്നത്. 

കണ്ണൂര്‍ ഭാഗത്തേക്ക് പോകേണ്ടകാറുകളെത്രയും അണങ്കൂര്‍ ഷോറൂമില്‍ ഇറക്കിയ ശേഷം ചെറിയ കണ്ടെയ്‌നറുകളിലേക്ക് കയറ്റി അയക്കുകയാണ് ചെയ്യുന്നത്. തെക്കില്‍ പാലത്തിലൂടെ വലിയകണ്ടെയ്‌നര്‍ ലോറികള്‍ക്ക് ചുമന്നുപോകാനാവില്ല. പാലത്തിലെ ഗര്‍ഡറുകളുടെ ഉയരക്കുറവാണ് ഇതിനുകാരണം. ഇതുപരിഹരിക്കേണ്ടത് ദേശീയപാത അധികൃതരാണ്. എന്‍. എച്ചിലെ ഗതാഗതസ്തംഭനത്തിന് കാര്‍ഷോറൂമുകളെയല്ല കുറ്റം പറയേണ്ടത്. ദേശീയപാതയിലെ പലതരത്തിലെ അനധികൃത കൈയ്യേറ്റങ്ങളും നടക്കുന്നതും അതിനെതിരെ കണ്ണടക്കുന്ന അധികൃതര്‍ കാര്‍ഷോറൂമാണ് ഗതാഗതക്കുരുക്കിന് ഉത്തരവാദിയെന്ന് പറയുന്നത് അഭികാമ്യമല്ല. അണങ്കൂരിലെ കാര്‍ഷോറൂമുമായി ബന്ധപ്പെട്ട് നാനൂറില്‍പരം പേര്‍ ജോലിചെയ്യുന്നുണ്ട്. ഇവരും ഇവരെ ആശ്രയിച്ചുകഴിയുന്ന കുടുംബാങ്കങ്ങളും ഇന്നാട്ടിലെ ജനങ്ങളാണെന്നു വിസ്മരിക്കുന്നത് ദൗര്‍ഭാഗ്യകരമാണെന്ന് അണങ്കൂര്‍ കാര്‍ഷോറൂമിന്റെ വക്താവ് പറഞ്ഞു.

keywords: national-highway-carshawroom--trafficjam

Post a Comment

0 Comments

Top Post Ad

Below Post Ad