കൊല്ലം:(www.evisionnews.in) തടങ്കലിലുള്ള മാവോയിസ്റ്റ് നേതാവ് രൂപേഷുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് പോലീസ് കസ്റ്റഡിയിലെടുത്ത ശാസ്താം കോട്ട സ്വദേശി ആനന്ദന്റെ അമ്മ ചെല്ലമ്മ (70) തീ കൊളുത്തി മരിച്ചു. ശനിയാഴ്ച രാത്രിയിയിരുന്നു സംഭവം. എന്നാല്‍ ഇവര്‍ക്ക് മാനസികസ്വാസ്ഥ്യം ഉണ്ടെന്നാണ് പോലീസിന്റെ ഭാഷ്യം.
രൂപേഷിനും അനൂപിനും സിം കാര്‍ഡ് സംഘടിപ്പിച്ച് കൊടുത്തുവെന്നാരോപിച്ചായിരുന്നു ആനന്ദനെയും (50) രമണന് എന്നയാളെയും കുണ്ടറ പോലീസ് അറസ്റ്റ് ചെയ്തിത്. ഭീകരവിരുദ്ധ നിയമമായ യു.എ.പി.എ ചുമത്തിയാണ് ഇവരെ അറസ്റ്റ് ചെയ്തിരുന്നത്.
രണ്ട് പെണ്മക്കളുള്ള ആനന്ദന് ശാസ്താംകോട്ട മുതുപിലാക്കാട് പടിഞ്ഞാറ് ഭരണിക്കാവ് ഊക്കന്മുക്കിനു സമീപത്താണ് താമസിച്ചിരുന്നത്. ഗിരിവര്‍ഗ സമുദായത്തിലെ സ്ത്രീകളെ കബളിപ്പിച്ച് അവരുടെ ഫോട്ടോയും തിരിച്ചറിയല്‍ കാര്‍ഡും തട്ടിയെടുത്താണ് മാവോയിസ്റ്റ് നേതാക്കള്‍ക്ക് സിം കാര്‍ഡ് സംഘടിപ്പിച്ച് നല്‍കിയതെന്നാണ് പോലീസിന്റെ ആരോപണം.
keywords :mavoist-contact-arrest-mother-suicide
Post a Comment
0 Comments