ഉദുമ (www.evisionnews.in): പാലക്കുന്ന് സ്വദേശിയായ യുവാവിനെ കുത്തി പരിക്കേല്‍പ്പിച്ച കേസില്‍ വധശ്രമത്തിന് കേസെടുത്തു. കോട്ടപ്പാറയിലെ അബ്ദുല്‍ ഖാദറിന്റെ പരാതിയില്‍ പനയാല്‍ അരവത്തെ അമീറിനെതിരെയാണ് ബേക്കല്‍ പോലീസ് കേസെടുത്തത്.
ശനിയാഴ്ച രാത്രി എട്ട് മണിയോടെ പാലക്കുന്ന് കോട്ടപ്പാറയിലാണ് സംഭവം. അബ്ദുല്‍ഖാദറിന്റെ ബന്ധുവും അമീറിന്റെ മകനും തമ്മില്‍ നേരത്തെ അടിപിടി നടന്നിരുന്നു. ഇതിനെ ചോദ്യം ചെയ്തുണ്ടായ വാക്ക്തര്‍ക്കമാണ് കത്തികുത്തില്‍ കലാശിച്ചത്. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ഖാദര്‍ മംഗളൂരു ആശുപത്രിയില്‍ ചികിത്സയിലാണ്.
Keywords; Kasaragod-news-hospital-injured-man-case-regd-case-police-for-murder
Post a Comment
0 Comments