Type Here to Get Search Results !

Bottom Ad

നഗരസഭയില്‍ ഭരണമാറ്റമുണ്ടാകും; ബി. ജെ. പി നേതൃത്വം നല്‍കും: പി. രമേശ്


കാസര്‍കോട്:(www.evision.in)കാസര്‍കോട് നഗരസഭയില്‍ ഇക്കൂറി ഭരണമാറ്റമുണ്ടാകുമെന്നും ഇതിന് ബി. ജെ. പി. നേതൃത്വം നല്‍കുമെന്നും നഗരസഭയിലെ പ്രതിപക്ഷ നേതാവും ബി. ജെ. പി സംസ്ഥാന കമ്മിറ്റി അംഗവുമായ പി. രമേശ് അവകാശപ്പെട്ടു. ഇന്ന് രാവിലെ ഇ. വിഷന്‍ ന്യൂസിനോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. നഗരസഭയിലെ ജനങ്ങള്‍ മുസ്ലിംലീഗ് ഭരണത്തില്‍ സഹികെട്ടിരിക്കുകയാണ്. ഇത് ബി. ജെ. പി മാത്രമല്ല പറയുന്നത്. മുസ്ലിംലീഗിനുള്ളിലും ഇക്കാര്യം വന്‍ചര്‍ച്ചയായി മാറിക്കഴിഞ്ഞു. നഗരഭരണത്തില്‍ പുതുമുഖങ്ങളെയും യുവാക്കളെയും എത്തിക്കണമെന്നാണ് അവരുടെ ആവശ്യം. അത് യാഥാര്‍ത്ഥ്യമാക്കാനുള്ള തന്ത്രങ്ങളായിരിക്കും ബി. ജെ. പി തെരഞ്ഞെടുപ്പില്‍ പയറ്റുന്നത്. രമേശ് പറഞ്ഞു. 

അതെങ്ങനെ സാധിക്കും എന്ന ചോദ്യത്തിന് രമേശിന്റെ മറുപടി: നഗരസഭയിലാകെ 38 സീറ്റുകളാണുള്ളത്. ലീഗിനിപ്പോള്‍ 21 സീറ്റുകളാണുള്ളത്. അത് 18 ആക്കിക്കുറക്കാനാണ് ഞങ്ങളുടെ ശ്രമം. ഇത് വിജയിച്ചാല്‍ ലീഗ് ഭരണത്തില്‍ നിന്ന് ഔട്ടാകുമെന്ന് രണ്ടാം തവണ കൗണ്‍സിലറായി തുടരുന്ന രമേശ് പറഞ്ഞു. കോണ്‍ട്രാക്ടര്‍മാരും മുസ്ലിലീഗ് കൗണ്‍സിലര്‍മാരും ഉദ്യോഗസ്തരും ചേര്‍ന്നുള്ള ത്രികോണ സഖ്യമാണ് ഭരണം തിരിക്കുന്നത്. ചില കരാറുകാര്‍ കൗണിസിലര്‍മാരുടെ ബിനാമികളാണെന്നത് പരസ്യമായ രഹസ്യമാണ്. ഇവര്‍ക്ക് വേണ്ട സഹായം വഴിവിട്ട് ചെയ്യുന്ന ചില ഉദ്യോഗസ്തന്മാരുമുണ്ട്. ആകെക്കൂടി പറഞ്ഞാല്‍ ഒരുതരം കമ്മീഷന്‍ ഭരണം തന്നെ. 

അധികാരവികേന്ദ്രീകരണത്തിന്റെ സാധ്യതയും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകള്‍ അനുവദിക്കുന്ന ഫണ്ടുകള്‍ ശാസ്ത്രീയ്യമായല്ല വിനിയോഗിക്കുന്നത്. മുനിസിപ്പാലിറ്റി നേരിട്ട് കാര്യനിര്‍വ്വഹണം നടത്തുന്ന പദ്ധതികളോട് മാത്രമേ ഭരണക്കാര്‍ക്ക് താല്‍പര്യമുള്ളു. കേന്ദ്ര-സംസ്ഥാന പദ്ധതികളാകുമ്പോള്‍ അതിനൊരു നോഡല്‍ ഏജന്‍സി ഉണ്ടാകും. ഫണ്ട് വിനിയോഗത്തിന് പോലും അവരുടെ മേല്‍നോട്ടമുണ്ടാകും. അതുകൊണ്ട് നഗരഭരണക്കാരുടെ ഇടപെടലുകള്‍ നടത്താനാകില്ല. അതാണ് കേന്ദ്ര-സംസ്ഥാന പദ്ധതികള്‍ നഗരസഭയില്‍ നടപ്പാക്കാന്‍ ഇവര്‍ താല്‍പര്യമെടുക്കാത്തത്. വാട്ടര്‍ അതോറിറ്റിയുടെ മേല്‍നോട്ടത്തില്‍ കാസര്‍കോട് അനുവദിച്ച കേന്ദ്രാവിഷ്‌കൃത കുടിവെള്ള പദ്ധതിക്ക് ഭരണപക്ഷം തുരങ്കം വെച്ചത് ഇതിനൊരുദാഹരണം മാത്രം. പ്രധാനമന്ത്രി നരേന്ദ്രമോഡി വിളിച്ച് ചേര്‍ത്ത രാജ്യത്തെ നഗരസഭാ ചെയര്‍മാന്മാരുടെ യോഗത്തില്‍ നിന്ന് കാസര്‍കോട്ടെ ചെയര്‍മാന്‍ വിട്ടുനിന്നതും ഇക്കാരണത്താലാണ്. ധീര്‍ഘവീക്ഷണമില്ലാത്ത നഗരവികസനത്തെ പിന്നോട്ടടിപ്പിക്കുന്ന ഭരണമാണ് ലീഗിന്റേത്. നഗരമിന്ന് നേരിടുന്ന രൂക്ഷമായ ഗതാഗതക്കുരുക്കിന് കാരണം ചട്ടങ്ങള്‍ ലംഘിച്ചുള്ള കെട്ടിടനിര്‍മ്മാണം മൂലമാണ്. രമേശന്‍ പറഞ്ഞു. 


പുതിയ നഗരസഭയില്‍ സി. പി. എം രണ്ടില്‍ നിന്ന് ഒറ്റസീറ്റിലൊതുങ്ങുമെന്ന് പ്രവചിച്ച രമേശന്‍ സി. പി. എം അണികള്‍ ഇക്കൂറി കൂട്ടമായി പോളിങ്ങിനെത്തി ബി. ജെ. പിക്ക് വോട്ട് ചെയ്യുമെന്നും അവകാശപ്പെട്ടു. സി. പി. എമ്മുകാരായ എസ്. ജെ പ്രസാദിനെയും അന്തരിച്ച എം രാമണ്ണറൈയെയും മുമ്പ് ചെയര്‍മാന്‍മാരാക്കിയത് പാര്‍ട്ടിയെ മുസ്ലിംലീഗിന് പണയം വെച്ചവരാണ് നഗരത്തിലെ സി. പി. എം നേതൃത്വമെന്നും ബി. ജെ. പി ആരോപിച്ചു.

keywords: bjp-muncippality-election-p ramesh

Post a Comment

0 Comments

Top Post Ad

Below Post Ad