ന്യൂഡല്‍ഹി (www.evisionews.in): പ്രധാനമന്ത്രിക്കും പണികിട്ടി. കേന്ദ്ര മാനവവിഭവശേഷി മന്ത്രി സ്മൃതി ഇറാനിയുടെ ബിരുദവിവാദം കെട്ടടങ്ങുന്നതിന് മുമ്പ് പ്രധാന മന്ത്രിയുടെ ഔദ്യോഗിക വെബ് സൈറ്റില്‍ കാണിച്ചിരുന്ന അദ്ദേഹത്തിന്റെ എം.എ ബിരുദം അപ്രത്യക്ഷമായി. ദല്‍ഹി നിയമമന്ത്രി ജിതേന്ദര്‍ തോമര്‍ അറസ്റ്റിലായതിന് ശേഷം നാടകീയമായ മാറ്റങ്ങളാണ് നരേന്ദ്ര മോദിയുടെ ഔദ്യോഗിക വെബ്‌സൈറ്റില്‍ ഉണ്ടായത്.
2015 മെയ് മാസം തോമാറിന്റെ അറസ്റ്റിന് മുമ്പ് മോദിയ്ക്ക് ഗുജറാത്ത് സര്‍വ്വകലാശാലയില്‍ നിന്നും പൊളിറ്റിക്കല്‍ സയന്‍സില്‍ എം.എ ബിരുദം ഉണ്ടെന്ന് പ്രദര്‍ശിപ്പിച്ചിരുന്നു.
പ്രധാനമന്ത്രിയുടെ എം.എ ബിരുദത്തിലുയര്‍ന്ന ദുരൂഹതയകറ്റാന്‍ സമര്‍പ്പിച്ച പരാതിയോട് പി.എമ്മിന്റെ ഓഫിസും തെരഞ്ഞെടുപ്പ് കമ്മീഷനും പ്രതികരിക്കാതിരിക്കുന്നത് സംശയങ്ങള്‍ ഇരട്ടിപ്പിച്ചിരിക്കുകയാണ്. മുമ്പൊരിക്കല്‍ ഒരു ടെലിവിഷന്‍ അഭിമുഖത്തില്‍ സെക്കണ്ടറി വിദ്യാഭ്യാസം ലഭിച്ചതിന് ശേഷം ബി.എ, എം.എ എക്‌സ്‌റ്റേണല്‍ പരീക്ഷകള്‍ എഴുതിയെന്ന് നരേന്ദ്ര മോദി തന്നെ പറയുന്നുണ്ടെങ്കിലും. ഒരു വിവരാവകാശ രേഖയും ഇതു സംബന്ധിച്ച സ്ഥിരീകരിച്ചിട്ടില്ല.
Keywords:National-news-ma-website-news-office
Post a Comment
0 Comments