Type Here to Get Search Results !

Bottom Ad

കാണാതായ മദ്രസാ വിദ്യാര്‍ത്ഥി പ്രകൃതി വിരുദ്ധ സംഘത്തിന്റെ വലയില്‍


കാസര്‍കോട് (www.evisionnews.in): കാണാതായ പടന്ന മദ്രസാ വിദ്യാര്‍ത്ഥിയും മധൂര്‍ പട്‌ല ലക്ഷം വീട് കോളനിയിലെ കരീമിന്റെ മകനുമായ ബിലാല്‍ (15) പ്രകൃതി വിരുദ്ധ പീഡന സംഘത്തിന്റെ വലയിലകപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു. ബിലാല്‍ കോഴിക്കോട്ടുണ്ടെന്ന വിവരം കിട്ടിയതിനെ തുടര്‍ന്ന് വിദ്യാനഗര്‍ പോലീസ് അവിടെ എത്തിയെങ്കിലും കണ്ടെത്താനായില്ല.

കീഴൂര്‍ സ്വദേശിയും ഹോട്ടല്‍ തൊഴിലാളിയുമായ സജീവന്‍ എന്നയാളുടെ തടങ്കലിലാണ് ബിലാലെന്ന് പോലീസ് സ്ഥരീകരിച്ചിട്ടുണ്ട്. സജീവന്‍ നിരവധി ക്രിമിനല്‍ കേസുകളില്‍ പ്രതിയാണെന്നും കോഴിക്കോട്ടെ പ്രകൃതി വിരുദ്ധ സംഘത്തിലംഗമാണെന്നും പറയുന്ന പോലീസ് ആണ്‍കുട്ടികളെ പാട്ടിലാക്കി പലര്‍ക്കും കാഴ്ചവെക്കുന്ന പതിവുണ്ടെന്നും കണ്ടെത്തിയിട്ടുണ്ട്. 

ചെറിയ പെരുന്നാളിന് നാട്ടിലേക്കാണെന്ന് പറഞ്ഞ് ജൂലായ് 9ന്  മദ്രസ വിട്ട ബിലാല്‍ വീട്ടിലെത്തിയിരുന്നില്ല. തുടര്‍ന്നാണ് പിതാവ് വിദ്യാനഗര്‍ പോലീസില്‍ പരാതി നല്‍കിയത്. അതിനിടെ ഒരു ഉത്തരേന്ത്യക്കാരന്റെ ഫോണില്‍ നിന്ന് വീട്ടിലേക്ക് വിളിച്ച് തന്നെ തിരയേണ്ടെന്ന് അറിയിച്ചിരുന്നു. സൈബര്‍ സെല്ലിന്റെ സഹായത്തോടെ ഫോണ്‍ വിളി പരിശോധിച്ചപ്പോഴാണ് ബിലാല്‍ കോഴിക്കോട്ടുണ്ടെന്ന് അറിയാന്‍ കഴിഞ്ഞത്. ഇതനുസരിച്ചാണ് പോലീസ് കോഴിക്കോട്ടേക്ക് പോയത്. പോലീസ് എത്തുമെന്ന് മണത്തറിഞ്ഞ് സജീവന്‍ ബിലാലിനെയും കൂട്ടി മറ്റൊരു രഹസ്യസങ്കേതത്തിലേക്ക് മുങ്ങുകയായിരുന്നു.

Keywords: Kasaragod-news-bilal-missing-child-found

Post a Comment

0 Comments

Top Post Ad

Below Post Ad