ന്യൂഡല്‍ഹി:(www.evisionnews.in) മുംബൈ സ്ഫോടനക്കേസ് പ്രതി യാക്കൂബ് മേമന്‍െറ വധശിക്ഷയെ വിമര്‍ശിച്ച സുപ്രീംകോടതി ഡെപ്യൂട്ടി രജിസ്ട്രാര്‍ രാജിവെച്ചു. മലയാളിയായ അനൂപ് സുരേന്ദ്രനാഥാണ് രാജിവെച്ചത്. നാഷണല്‍ ലോ യൂനിവേഴ്സിറ്റിയില്‍ അധ്യാപകനായ അനൂപ് ഡെപ്യൂട്ടേഷനിലാണ് സുപ്രീംകോടതിയില്‍ ജോലി ചെയ്യുന്നത്. വധശിക്ഷയെ കുറിച്ചുള്ള തന്‍െറ പഠനത്തില്‍ ശ്രദ്ധ കേന്ദ്രീകരിക്കാനാണ് രാജിവെച്ചതെന്നാണ് ഫേസ്ബുക്കിലൂടെ നല്‍കിയ വിശദീകരണം.
യാക്കൂബ് മേമന്‍െറ വധശിക്ഷ സംബന്ധിച്ച് സുപ്രീംകോടതി എടുത്ത തീരുമാനത്തെ വിമര്‍ശിച്ച് അനൂപ് ഫേസ്ബുക്ക് പോസ്റ്റിട്ടിരുന്നു. 'സുപ്രീംകോടതിയില്‍ നടന്നത് നിയമവാഴ്ചയുടെ വിജയമെന്നു പറയുന്നത് വിഡ്ഢിത്തമാണ്. 29ന് വൈകീട്ട് നാല് മണിക്കും 30ന് പുലര്‍ച്ചെ അഞ്ച് മണിക്കും സുപ്രീംകോടതി പുറപ്പെടുവിപ്പിച്ച ഉത്തരവുകളും അതിന് പറഞ്ഞ ന്യായങ്ങളും ഉത്തരവാദിത്തങ്ങളില്‍ നിന്നുള്ള ഒഴിഞ്ഞുമാറലാണ്. സുപ്രീംകോടതിയുടെ ചരിത്രത്തിലെ കറുത്ത മണിക്കൂറുകളാണ് അവയെന്നു' മായിരുന്നു വിമര്‍ശം.
തന്‍െറ നിലപാടുകള്‍ സ്വതന്ത്രമായി പറയാനാണ് രാജിയെന്നും വിശദീകരണമുണ്ട്. ഈയാഴ്ച സുപ്രീംകോടതിയില്‍ നടന്ന കാര്യങ്ങളെ പറ്റി അഭിപ്രായം പറയാന്‍ ആഗ്രഹിക്കുന്നുവെന്നും അനൂപ് പറഞ്ഞു.
keywords:memon-capital-punishment-suprim-court-registrar-resign
Post a Comment
0 Comments