മുംബൈ:(www.evisionnews.in) വസ്‌ത്ര ധാരണത്തിൽ മാന്യത കാത്തുസൂക്ഷിച്ചില്ലെന്ന് കുറ്റപ്പെടുത്തി മുംബൈയില്‍ യുവാവ് സഹോദരിയെ തലയ്‌ക്കടിച്ച് കൊലപ്പെടുത്തി. തിങ്കളാഴ്‌ച രാത്രി കോലാപൂരിലാണ് സംഭവം. യുവാവിനെ പോലീസ് അറസ്‌റ്റ് ചെയ്‌തു.
സഹോദരിയുടെ വസ്‌ത്ര ധാരണ രീതി മാന്യതയ്‌ക്ക് നിരക്കാത്തവയായിരുന്നുവെന്ന് യുവാവ് പോലീസിനോട് പറഞ്ഞു. കൂടാതെ സഹോദരി സ്‌ഥിരമായി ആണ്‍ സുഹൃത്തുക്കളുമായി കറങ്ങി നടക്കുന്നതും ഇയാളെ ചൊടിപ്പിച്ചിരുന്നു. കുപിതനായ യുവാവ് ഇരുമ്പ് ദണ്ട് ഉപയോഗിച്ച് പെണ്‍കുട്ടിയുടെ തലയ്‌ക്കടിക്കുകയായിരുന്നു. ഇതാണ് മരണത്തിനിരയാക്കിയത്.
keywords :mumbai-sister-attacked-brother-died
Post a Comment
0 Comments