മംഗളൂരു (www.eviisionnews.in): മുംബൈ സ്‌ഫോടനക്കേിസിലെ പ്രതി യാക്കൂബ് മേമനെ തൂക്കിക്കൊന്ന പശ്ചാത്തലത്തില്‍ ദക്ഷിണ കര്‍ണ്ണാടക ജില്ലയിലാകെ പോലീസ് കനത്ത ജാഗ്രതാ നിര്‍ദ്ദേശം നല്‍കി. വധ ശിക്ഷയില്‍ പ്രതിഷേധിച്ച് ജില്ലയില്‍ ചില കേന്ദ്രങ്ങളില്‍ നിന്ന് പ്രതിഷേധങ്ങള്‍ ഉയര്‍ന്നേക്കുമെന്ന രഹസ്യാന്വേഷണ വിഭാഗത്തിന്റെ മുന്നറിയിപ്പിനെ തുടര്‍ന്നാണ് പോലീസ് ജാഗ്രതാനിര്‍ദ്ദേശം പുറപ്പെടുവിച്ചത്. റെയില്‍വെ സ്റ്റേഷനുകളിലും ബസ് സ്റ്റാന്റുകളിലും പോലീസും ബോംബ് സ്‌ക്വാഡും പരിശോധനകള്‍ തുടരുന്നുണ്ട്. പോലീസ് നായയുടെ സഹായവും ഇതിനുണ്ട്. മംഗളൂരു അന്താരാഷ്ട്ര വിമാനത്താവളത്തിലും വന്‍ സുരക്ഷാ ക്രമീകരണങ്ങള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്.
അതിനിടെ മംഗളൂരുവില്‍ വെള്ളിയാഴ്ച എസ്.ഡി.പി.ഐയും പോപുലര്‍ ഫ്രണ്ടും വധശിക്ഷയ്‌ക്കെതിരെ പ്രതിഷേധ പ്രകടനം നടത്തിയിരുന്നു. എസ്.ഡി.പി.ഐ ദേശീയ പ്രസിഡണ്ട് എ സയ്യിദും പോപുലര്‍ ഫ്രണ്ട് കര്‍ണാടക മേധാവി കെഎം ശരീഫും കടുത്ത ഭാഷയില്‍ മേമന്‍ വധത്തെ അപലപിച്ചു.
Keywords: Karnataka-news-manglore-news-vadhashiksha-murder-case
Post a Comment
0 Comments