മല്ലം: (www.evisionnews.in) മല്ലം കോളങ്കോട് പാലം തകര്ന്ന് വിശാലമായ ഒരു പ്രദേശം ഒറ്റപ്പെട്ടു കിടക്കുന്നതിന് മൂന്ന് വര്‍ഷം പിന്നിടുകയാണ്. മല്ലത്ത് നിന്ന് കോളങ്കോട് വഴി അട്ടപ്പറമ്പിലേക്ക് പോകുന്ന റോഡിലെ കോളങ്കോട് പാലം തകര്‍ന്ന് ഒരു പ്രദേശത്തെ ജനങ്ങള്‍ ഒന്നടങ്കം ഗതാഗത സൗകര്യമില്ലാതെ വിഷമിക്കുകയാണ്.
നൂറുകണക്കിന് കുടുംബങ്ങള്‍ താമസിക്കുന്ന ഈ മേഖലയിലേക്കാണ് ഗതാഗതം പുനസ്ഥാപിക്കുന്നതിനായി അടിയിന്തരമായി പാലം നിര്‍മ്മിക്കുന്നതിനുള്ള പ്രവര്‍ത്തനത്തിന് എം.എല്‍.എ. ഗവണ്‍മെന്റില്‍ സമ്മര്‍ദ്ദം ചെലുത്തുകയും എം.എല്‍.എയുടെ ആസ്ഥി വികസന ഫണ്ടില്‍ നിന്ന് തുക അനുവദിക്കുകയും ചെയ്യണമെന്ന് മല്ലം ഗ്രീന്‍സ്റ്റാര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്‌സ് ക്ലബ്ബ് പ്രവര്‍ത്തന സമിതി യോഗം ആവശ്യപ്പെട്ടു.
പ്രസിഡണ്ട് അച്ചു അട്ടിയട്ടിമൂല അധ്യക്ഷത വഹിച്ചു. ശെരീഫ് കൊടവഞ്ചി, അബ്ബാസ് കൊളച്ചെപ്പ്, മുഹമ്മദ് കുഞ്ഞി ചാല്‍ക്കര, കെ.സി. മന്‍സൂര്‍, ഹനീഫ മല്ലം, സഫീല്‍ മല്ലത്ത്, ഖാദര്‍ കടവില്‍, എം. കുഞ്ഞി, ബായിസ് കൊളച്ചെപ്പ്, ഫാരിസ്, സാബിര്‍ കടവില്‍, ഖലീല്‍ തോട്ടം, ശിബിലി, നബീല്‍, സാദുലി , മമ്മി മല്ലം പ്രസംഗിച്ചു.
Keywords: mallam-kolamkode-bridge
Post a Comment
0 Comments