Type Here to Get Search Results !

Bottom Ad

ലീഗുമായി സഹകരിക്കുന്നതിൽ തെറ്റില്ല-ഇപി ജയരാജൻ



കേരളം:(www.evisionnews.in) ജനകീയ വിഷയങ്ങളില്‍ മുസ്ലിം ലീഗുമായി സഹകരിക്കാൻ ഒരുക്കമാണെന്ന് സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ.പി.ജയരാജന്‍. കേരളത്തില്‍ ഇടതുമുന്നണി വിപുലീകരിക്കാനാണ് സിപിഎം തീരുമാനം. ഐഎന്‍എല്ലിനെ അടക്കം കൂടുതല്‍ സഹകരിപ്പിക്കുന്ന പ്രവര്‍ത്തനങ്ങള്‍ തുടരും. ആവശ്യമെങ്കില്‍ മുസ്‌ലിം ലീഗുമായി സഹകരിക്കും. ജനകീയ പ്രശ്‌നങ്ങളില്‍ മുസ്‌ലിം ലീഗ്, കോണ്‍ഗ്രസ്– ബി ജെ പി വിരുദ്ധ നിലപാട് സ്വീകരിക്കുകയാണെങ്കില്‍ അവരെ ജനകീയ പ്രക്ഷോഭങ്ങളില്‍ കൂടെച്ചേര്‍ക്കുന്നതില്‍ തെറ്റില്ല. ദുബായിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
എസ്എന്‍ഡിപി യോഗത്തെ ആര്‍എസ്എസ് കൊടിക്ക് കീഴില്‍ അടിയറവ് വയ്ക്കാനുള്ള വെള്ളാപ്പള്ളി നടേശന്റെ നീക്കം സമുദായം തിരിച്ചറിയും. സ്വാര്‍ഥലാഭത്തിനായുള്ള ഈ ചതിക്ക് കനത്ത വില നല്‍കേണ്ടി വരും. അത്രയും വലിയ കുറ്റവും തെറ്റുമാണ് വെള്ളാപ്പള്ളി ചെയ്തത്. സവര്‍ണ സമ്പന്ന വിഭാഗത്തെ പ്രതിനിധീകരിക്കുന്ന ആര്‍എസ്എസിലേക്ക് എസ്എന്‍ഡിപിയെ കൊണ്ടുപോവുന്ന വെള്ളാപ്പള്ളിയെ സമുദായം തിരിച്ചറിയുമെന്നും ജയരാജൻ പറഞ്ഞു.
അരുവിക്കര തിരഞ്ഞെടുപ്പ് ഫലം കേരളത്തിന്റെ പൊതുചിത്രമല്ല. കേരളത്തില്‍ അക്കൗണ്ട് തുറക്കാന്‍ ബിജെ.പിയെ അനുവദിക്കില്ല. കേരളത്തിന്റേത് മതനിരപേക്ഷ മനസ്സാണ്. അവിടെ വര്‍ഗീയ ധ്രുവീകരണം ഉണ്ടാക്കി ലാഭം കൊയ്യാനാണ് സംഘപരിപാര്‍ ലക്ഷ്യമിടുന്നത്. എന്നാല്‍, മതനിരപേക്ഷ ജനാധിപത്യ ശക്തികള്‍ ഒരു കാലത്തും ഇത് അനുവദിച്ചുകൊടുക്കില്ല. ബൂര്‍ഷ്വാ കുത്തകകളെ പ്രീണിപ്പിക്കുന്ന നയങ്ങള്‍ പിന്തുടരുന്ന കോണ്‍ഗ്രസ്സുമായി സിപിഎം ബന്ധം ഉണ്ടാക്കില്ലെന്ന് നേരത്തെ തന്നെ വ്യക്തമാക്കിയിട്ടുള്ളതാണ്.
എല്‍ഡിഎഫ് തെറ്റായ എന്ത് ന്യൂനപക്ഷ പ്രീണനമാണ് നടത്തിയതെന്ന് ആരോപണം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കണമെന്ന് കാനം രാജേന്ദ്രന്റെ വിമര്‍ശനം പരാമര്‍ശിച്ച് ജയരാജന്‍ ആവശ്യപ്പെട്ടു. പ്രവാസികള്‍ക്ക് വോട്ടവകാശം ലഭ്യമാകണമെന്ന് തന്നെയാണ് സി പി എമ്മിന്റെ നിലപാട്. എന്നാല്‍ വോട്ടുകള്‍ മൊത്തമായി വിലക്ക് വാങ്ങുന്ന ഒരു സാഹചര്യം ഉണ്ടായിക്കൂടാ. പ്രവാസികളുടെ വോട്ടവകാശത്തെ പൗരാവകാശമായിട്ടാണ് സിപിഎം കാണുന്നത്. എന്നാല്‍, ഏതെങ്കിലും തരത്തില്‍ വോട്ടവകാശം ലഭ്യമാക്കി മുതലെടുപ്പ് നടത്താന്‍ അനുവദിക്കില്ലെന്നും ജയരാജന്‍ പറഞ്ഞു.

keywords :muslim-league-corporate-ep-jayarajan

Post a Comment

0 Comments

Top Post Ad

Below Post Ad