ചെര്‍ക്കള: (www.evisionnews.in) തെക്കിലില്‍ സ്വകാര്യബസും മീന്‍ലോറിയും കൂട്ടിയിടിച്ച് നിരവധി പേര്‍ക്ക് പരിക്കേറ്റു. രണ്ട് പേരുടെ നില ഗുരുതരമാണ്. പരിക്കേറ്റവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.ഉച്ചയ്ക്ക് ഒന്നരമണിയോടെയായിരുന്നു അപകടം.
ഗുരുതരമായി പരിക്കേറ്റ ചട്ടഞ്ചാല് കുന്നുപാറയിലെ ഇബ്രാഹിമിന്റെ ഭാര്യ ജമീല (44)യെ മംഗളൂരുവിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പരിക്കേറ്റ ജമീലയുടെ ഭര്‍ത്താവ് ഇബ്രാഹിം (53), ജമീലയുടെ സഹോദരി മറിയംബീവി (38), ബസ് ഡ്രൈവര്‍ നീര്‍ച്ചാലിലെ ബാബുവിന്റെ മകന്‍ നാരായണന് (45), ചട്ടഞ്ചാലിലെ അബ്ദുല്‍ ഖാദറിന്റെ മകള്‍ ഫഹീമ (22), ബസ് ക്ലീനര്‍ മാങ്ങാട്ടെ അച്യുതന്‍ (51), ബേവിഞ്ച പി കെ പാറയിലെ ഇബ്രാഹിം (55),കാസര്‍കോട് കസബ കടപ്പുറത്തെ ഗുളികന്‍ വെളിച്ചപ്പാടിന്റെ ഭാര്യ സാവിത്രി (40), കോട്ടിക്കുളത്തെ ഹുസൈന്‍ (48), നായന്മാര്‍മൂല പടിഞ്ഞാര്‍മൂലയിലെ അഹ്മദ് കണ്ണേറ് (52), നാലാംമൈലിലെ അബ്ദുല്ല (40), നാലാംമൈലിലെ അബ്ദുല്‍ റഹ്മാന്‍ (45), തെക്കില്‍ ഫെറിയിലെ ടി.പി. അബ്ദു റഹ്മാന്‍ (50), ബാവിക്കരയിലെ മറിയുമ്മ (50),ചട്ടഞ്ചാലിലെ മറിയം ബീവി (38),എന്നിവരെ ചെങ്കള നായനാര്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.കാസര്‍കോട് കാഞ്ഞങ്ങാട് റൂട്ടിലോടുന്ന കെ.എല്‍. 14 ഡി. 3793നമ്പര്‍ വെല്‍ക്കം ബസാണ് അപകടത്തില്‍പെട്ടത്. അപകടത്തെ തുടര്‍ന്ന് ഒരുമണിക്കൂറോളം ഗതാഗതം സ്തംഭിച്ചു.
Keywords: flash-thekkil-accident
Post a Comment
0 Comments