കുറ്റിക്കോൽ:(www.evisionnews.in) സിപിഐഎം ബേഡകം ഏരിയാ കമ്മിറ്റി ഓഫീസായ ഏ കെ ജി മന്ദിരം പൊളിച്ചുമാറ്റാനുള്ള നീക്കത്തിനെതിരെ ഏരിയാ കമ്മിറ്റി നേതൃത്വത്തിൽ സംഘടിപ്പിച്ച വില്ലേജ് ഓഫീസ് മാർച്ചിൽ പ്രതിഷേധമിരമ്പി. 2005 വരെയുള്ള കൈയേറ്റങ്ങൾപോലും ഒഴിപ്പിക്കില്ലെന്ന് അസാധാരണ ഗസറ്റ് വിജ്ഞാപനമിറക്കാൻ വ്യഗ്രതകാട്ടിയവർ കൃത്യമായ രേഖകളുള്ള പാർട്ടി ഓഫീസ് തകർക്കാൻ ഉത്സാഹിക്കുന്നതെന്തിനെന്ന് ജനങ്ങൾക്കറിയാമെന്നതിന്റെ അനുഭവസാക്ഷ്യമാണ് അഞ്ഞൂറോളം പേർ പങ്കെടുത്ത വില്ലേജ് ഓഫീസ് മാർച്ച്. സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റംഗം പി രാഘവൻ ഉദ്ഘാടനം ചെയ്തു. ഏരിയാ സെക്രട്ടറി സി ബാലൻ അധ്യക്ഷനായി. ജില്ലാ കമ്മിറ്റിയംഗം ഇ പത്മാവതി, ടി അപ്പ, എം അനന്തൻ, കെ പി രാമചന്ദ്രൻ എന്നിവർ സംസാരിച്ചു. ടി ബാലൻ സ്വാഗതം പറഞ്ഞു.
keywords :kutikol-area-committee-office-villege-office
Post a Comment
0 Comments