Type Here to Get Search Results !

Bottom Ad

ഒടുവില്‍ കെ.എസ്.ആര്‍.ടി.സിയും പണയത്തിലേക്ക്

evisionnews

കെ എസ് ഗോപാലകൃഷ്ണൻ
കാസർകോട്:  നഗര ഹൃദയത്തിൽ ബാങ്ക് റോഡിലുള്ള കെ എസ് ആർ ടി സി യുടെ ബസ് സ്റ്റാൻഡും  ഗാരേജും വ്യാപാര സമുച്ചയവും ഉൾകൊള്ളുന്ന തുളുനാട് ബസ്‌ ടെർമിനൽ ബാങ്കിൽ പണയപ്പെടുത്തി കോടികൾ വായ്പ എടുക്കാൻ ദ്രുതഗതിയിലുള്ള നടപടികൾ തുടങ്ങി .സംസ്ഥാനത്തെ വിവിധ ഡിപ്പോകൾ പണയം വെച്ച് മുന്നൂറ് കോടി രൂപ സമാഹരിക്കാനാണ് കോർപ്പറേഷന്റെ തീരുമാനം.
കെ എസ് ആർ ടി സി ഇപ്പോൾ അഭിമുകരിക്കുന്ന ഗുരുതരമായ സാമ്പത്തിക പ്രതിസന്ധി മറികടക്കാൻ കൂടുതൽ പണം കണ്ടെത്തുന്നതിന്റെ ഭാഗമായണ് കെ എസ്‌ ആർ ടി സി ഒന്നടങ്കം ബാങ്കിൽ പണയം വെക്കാൻ ട്രാൻസ്പോർട്ട് കോർപ്പ റേഷൻ ഉന്നതകേന്ദ്രങ്ങൾ തിരുമാനിച്ചത് കാസർകോടിനു പുറമെ സംസ്ഥാനത്തെ മറ്റുചില ഡിപ്പോകളും ഇതിനകം ബാങ്കിൽ പണയം വെച്ച് കോടികൾ വയ്പ്പയെടുത്തു  കഴിഞ്ഞു.
ഏറ്റവും ഒടുവിൽ പാലക്കാട്‌ ഡിപ്പോയുടെ ഭൂമിയാണ്‍ പണയപ്പെടുത്തിയത്.കേരളാ  സ്റ്റേറ്റ്  പവർ  ആൻഡ് ഇൻഫ്രാസ്ട്രക്ചറൽ ഫിനാൻസ് കോർപ്പറേഷനിൽ നിന്നാണ് പെൻഷനും ശമ്പളത്തിനും മറ്റ് ആനൂകൂല്യങ്ങൾക്കുമായി പന്ത്രണ്ട് ശതമാനം പലിശയ്ക്ക് കോടികൾ വായ്പ എടുക്കുന്നത്.അതേ സമയം വരുമാന വർദ്ധനയ്ക്ക് പ്രതേക പദ്ധതിയൊന്നും കാണാതെ കോർപ്പറേഷന്റെ ഭൂമി പണയം വെച്ച് പണം സ്വരുപ്പിക്കുന്നതിനിടെ പരക്കെ വിമർശനം ഉയർന്നിട്ടുണ്ട്.
വായ്പയ്ക്ക് സർക്കാർ ഈട് നിൽക്കില്ലെന്നും വായ്പ കോർപ്പറേഷൻ തന്നെ തിരിച്ചടയ്ക്കണമെന്നുമാണ് സർക്കാറിന്റെ നിർദ്ദേശം.
ഒരാഴ്ച മുമ്പ് തിരുവനന്തപുരത്തെ കോർപ്പറേഷൻ ആസ്ഥാനത്ത് നിന്നും കാസർകോട്ടെത്തിയ ഉന്നത ഉദ്യോഗസ്ഥ സംഘം മൂന്നേക്കറോളം ഭൂമിയിലുള്ള ബസ് സ്റ്റാൻഡ് സമുച്ചയത്തിൽ സർവേ നടത്തുകയും ഇതിന്റെ പ്ലാനും സ്കെച്ചും ഇങ്കുമ്പറൻസ് സർട്ടിഫിക്കറ്റും (ഇസി) ശേഖരിച്ചാണ് പരമരഹസ്യമായി തിരിച്ചു പോയത്.

keywords :ksrtc-dippo-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad