കാസര്‍കോട് 36 വര്‍ഷമായി ബി.ജെ.പി തുടര്‍ച്ചയായി ഭരിക്കുന്ന മധൂര്‍ പഞ്ചായത്തിന്റെ ചരിത്രം മാറുമെന്ന് മുസ്ലിം ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി ഹാരിസ് ചൂരി പറഞ്ഞു.(www.evisionnews.in)
അശാസ്ത്രിയമായ വാര്‍ഡ് വിഭജനമാണ് കഴിഞ്ഞ തവണ ബി.ജെ.പിക് തുണയായത്.പഞ്ചായത്ത് ജീവനക്കാരെ കൂട്ടുപിടിച്ച് നടത്തിയ വാര്‍ഡ് വിഭജനം പൂര്‍ണ്ണമായും അശാസ്ത്രിയമാണ്.വികസന രംഗത്ത് ബി.ജെ.പി ഭരണം പൂര്‍ണ്ണ പരാജയമാണ്.
ദക്ഷിണേന്ത്യയിലെ പ്രധാന തീര്‍ത്ഥാടന കേന്ദ്രമായ മധൂര്‍ക്ഷേത്രത്തെ പോലും വികസനകാര്യത്തില്‍ തഴഞ്ഞു.
ചില പ്രദേശങ്ങളോട് ബി.ജെ.പി പൂര്‍ണ്ണമായും വിവേചനം കാണിച്ചെന്നും ലീഗ് സെക്രട്ടറി പറഞ്ഞു.നിലവില്‍ യൂഡിഎഫിന് 5 വാര്‍ഡുകളാണ് ഉണ്ട് .കഴിഞ്ഞ തെരെഞ്ഞടുപ്പില്‍ 4 വാര്‍ഡുകള്‍ നഷ്ടപെട്ടത് നിസ്സാര വോട്ടുകള്‍ക്കാണ്.ഭഗവതി നഗര്‍ , ഷിറിബാഗില്‍ ,(www.evisionnews.in) അറന്തോട് തുടങ്ങിയ വാര്‍ഡുകള്‍ യൂ.ഡി.എഫ് നേടും മാറ്റു വാര്‍ഡുകളില്‍ ബി.ജെ.പിക്കെതിരെ സ്വന്തം അണികളില്‍ നിന്നും തന്നെ എതിര്‍പ്പുണ്ട്.മതേതര വോട്ടുകള്‍ ഭിന്നിക്കാതെ യൂ.ഡി.എഫ് നേടുമെന്ന് ഹാരിസ് പറഞ്ഞു.
എസ്.ഡി.പി.ഐ പോലുള്ള സംഘടനകള്‍ ബി.ജെ.പിക്ക് സഹായമാകുന്ന നിലപാടാണ് സ്വീകരിക്കുന്നത്.ന്യൂനപക്ഷ വോട്ടുകള്‍ ഭിന്നിപ്പിക്കാനാണ് എസ്.ഡി.പി.ഐയുടെ സാന്നിധ്യം സഹായിക്കുകയെന്നും അവര്‍ ലീഗിന് ഭീഷണിയെല്ലെന്നും അദ്ദേഹം പറഞ്ഞു.
മധൂര്‍ പഞ്ചായത്തില്‍ ഈ ഭരണത്തില്‍ തുല്ല്യതയില്ലാത്ത വികസനം നടന്നുവെന്ന് മധൂര്‍ ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ടും ബി.ജെ.പി നേതാവുമായ മാധവന്‍ മാസറ്റര്‍ പറഞ്ഞു
പഞ്ചായത്തില്‍ 3 പൊതു ശ്മശാനം നവീകരിച്ചു.കുടിവെള്ള ക്ഷാമങ്ങള്‍ പൂര്‍ണ്ണമായും പരിഹരിക്കാന്‍ സാധിച്ചു.അരോഗ്യ മേഖലയില്‍ ഏറ്റവും മികച്ച വികസനങ്ങള്‍ നടപ്പാക്കാന്‍ കഴിഞ്ഞു. ആയുര്‍വേദാശുപത്രി,പ്രൈമറി ഹെല്‍ത്ത് സെന്റര്‍,(www.evisionnews.in)ഹോമിയോ ആശുപത്രി തുടങ്ങിയവയ്ക്ക് സ്വന്തമയി കെട്ടിടം പണിപൂര്‍ത്തിയാക്കാന്‍ കഴിഞ്ഞത് വന്‍ നേട്ടമാണ്.
5000 കുടുംബശ്രി അഗംങ്ങള്‍ പഞ്ചായത്തിലുണ്ട് ബി.ജെ.പിയുടെ നേതൃത്വത്തില്‍ നടന്ന വികസനത്തിന് ജനം വോട്ടിടുമെന്ന് മാധവന്‍ മാസ്റ്റര്‍ പറഞ്ഞു.നിലവിലുള്ള 20 സീറ്റില്‍ 15 വാര്‍ഡും ബി.ജെ.പ്പിക്കൊപ്പമാണ്
വരുന്ന തെരെഞ്ഞെടുപ്പില്‍ ഒരു സീറ്റ് അധികമായി ലഭിക്കും.ന്യൂനപക്ഷ സമുദായത്തിന്റെ വോട്ടുകള്‍ ബി.ജെ.പിക്ക് ലഭിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു.ഭരണ മാറ്റം ചിലരുടെ സ്വപ്‌നം മാത്രമാണ് ജനങ്ങള്‍ക്ക് വേണ്ടത് വികസനാമാണെന്നും അദ്ദേഹം പറഞ്ഞു.ഇരുവരും ഇ-വിഷന്റെ വോട്ട്‌സ് അപ്പ് ഇലക്ഷന്‍ ചാറ്റില്‍ സംസാരിക്കുകയായിരുന്നു
keywords : kasragod-bjp-league-election-duty-madhur-panjayath
Post a Comment
0 Comments