കാസർകോട് :(www.evisionnews.in) കാസർകോടിന്റെ ഭാഷാസമ്പന്നതയ്ക്ക് മുതൽ കൂട്ടായി കണ്ണൂർ യൂണിവേഴ്സിറ്റി അനുവദിച്ച കന്നഡ-മലയാളം ഡിപ്ലോമ കോഴ്സ് സാങ്കേതികത്വത്തിന്റെ പേര് പറഞ്ഞ് വർഷങ്ങളായി അനിശ്ചിതത്വത്തിൽ.
നാല്പത് അപേക്ഷകർ ഉണ്ടെങ്കിൽ മാത്രമേ കോഴ്സ് തുടങ്ങനാവു എന്ന യൂണിവേഴ്സിറ്റിയുടെ കടുപിടുത്തം മൂലം ഒരു തവണ മാത്രം കോഴ്സ് നടത്തുകയായിരുന്നു.കഴിഞ്ഞ 10 വർഷമായി ഒരോ വർഷവും അപേക്ഷകൾ ലഭിക്കുന്നെങ്കിലും നാല്പത് തികയാത്തതിനാൽ കോഴ്സ് നടത്തുന്നില്ല.
കാസർകോട് ഗവ: കോളേജിലാണ് ഈ പ്രാദേശിക ഭാഷാപഠനകേന്ദ്രം പ്രവർത്തിക്കുന്നത്.മലയാളികൾക്ക് 6 മാസം കൊണ്ട് കന്നഡ ഡിപ്ലോമ നേടാനും കന്നഡികർക്ക് 6 മാസം കൊണ്ട് മലയാളം ഡിപ്ലോമ നേടാനും പറ്റുന്ന പ്രസ്തുത സായഹ്ന കോഴ്സ് തൊഴിൽരഹിതർക്കും ഉദ്യോഗസ്ഥർക്കും ഏറെ ഉപകാരപ്പെടുന്ന ഒന്നായിരുന്നു.സാങ്കേതികത്വം പറഞ്ഞ് ഭാഷ പഠനത്തിനുള്ള അവസരം നഷേധിക്കുകയാണ്.ഇതിനെതിരെ ഭാഷാ സ്നേഹികൾ പ്രതിഷേധത്തിലാണ്.10 അപേക്ഷകർ ഉണ്ടെങ്കിൽ കോഴ്സ് തുടരണമെന്നാണ് ആവശ്യം.
keywords :kasargod-government-college-language-list
Post a Comment
0 Comments