Type Here to Get Search Results !

Bottom Ad

മത്തിക്കുഞ്ഞും മത്തിയും : ഇനി കിട്ടാക്കനിയാകും


evisionnews

കാസർകോട് :(www.evisionnews.in) മലയാളികളുടെ തീൻ മേശയിൽ ഇനി മത്തി കാണില്ല.സാധാരണക്കാരന്റെ ഇഷ്ട മൽസ്യങ്ങളിലൊന്നായ മത്തി (ചാള)യുടെ കർണാാകയിൽ നിന്നുള്ള വരവും കുറയും.ദക്ഷിണ കർണാടകയിലെ മൽസ്യബന്ധന കേന്ദ്രങ്ങളായ മൽപെ,ഗംഗോളി,മാംഗലാപുരം കടലിൽ നിന്ന് പിടിക്കുന്ന മത്തി കരയിലെത്തിയ ഉടൻ ലോറികളിൽ ഗോവ-മഹാരാഷ്ട്ര അതിർത്തിയിലെ മീനെണ്ണ ഫാക്ടറിയിലേക്ക് കടത്തുകയാണ്.മുഖ്യമായും മീനെണ്ണയും മീൻ ഗുളികയും ഉല്പാദിപ്പിക്കുന്നത് മത്തി വേവിച്ച് പിഴിഞ്ഞെടുക്കുന്ന എണ്ണയിൽ നിന്നാണ്.ഇതിന്റെ അവശിഷ്ടങ്ങൾ മീൻ വളമായി മാറ്റുകയാണ് പതിവ്.

കാസർകോട്, കാഞ്ഞങ്ങാട് കടപ്പുറങ്ങളിലെ മുങ്കാലങ്ങളിൽ ബോയിലറിലിട്ട് വേവിച്ച് അസംസ്കൃത എണ്ണയുണ്ടാക്കുന്ന യൂണിറ്റുകളുണ്ടായിരുന്നു. മത്തിപ്രസ് എന്നാണ് ഈ സ്ഥാപനങ്ങൾ അറിയപ്പെട്ടിരുന്നത്.മത്തിയിൽ നിന്ന് എണ്ണയുറ്റുന്ന സീസണിലാണ് കാസർകോടൻ അന്തരീക്ഷമാകെ മൽസ്യഗന്ധം കൊണ്ട് മൂടപ്പെടുന്നത്.ഇതൊക്കെ ഇപ്പോൾ പഴങ്കഥകളായി മാറി.

സംസ്ഥാനത്ത് മത്തിക്കുഞ്ഞ് ഉൾപ്പെടെ പതിനാലിനം മൽസ്യക്കുഞ്ഞുങ്ങളെ പിടിക്കുന്നത് നിരോധിച്ചിട്ടുണ്ട്.കടലിലെ മൽസ്യ സമ്പത്ത് കുറയുന്നത് തടയാനാണ് കേന്ദ്രസർക്കാറിന്റെ പഠന റിപ്പോർട്ടിനെ തുടർന്ന് ഫിഷറീസ് വകുപ്പ് നിരോധനം ഏർപ്പെടുത്തിയത്.

keywords :kasaragod-fish-factory

Post a Comment

0 Comments

Top Post Ad

Below Post Ad