കാസർകോട് :(www.evisionnews.in) കാസർകോട് കോട്ട കൈയ്യേറി ഭൂമി തട്ടിയെടുത്തുവെന്ന ചിലരുടെ പരാതിയിന്മേൽ വിജിലൻസിന്റെ അന്വേഷണം ഊർജ്ജിതമായി തുടരുന്നു.
കോട്ട ഉൾക്കൊള്ളുന്ന ഭൂമിയുമായി ബന്ധപ്പെട്ട രേഖകൾ വിജിലൻസ് പരിശോധിച്ചു വരികയാണ്.മുൻപ് കോടതി കയറിയിറങ്ങിയ കേസായതിനാൽ ഇത് സംബന്ധിച്ചിടത്തോളം കാസർകോട് സബ് രജിസ്ട്രാർ ഓഫീസിലെ രേഖകളും പരിശോധിക്കും.കേസിലെ മുഴൂവൻ പ്രതികളെയും വിളിച്ചു വരുത്തിയും ആവശ്യമെങ്കിൽ നേരിട്ട് ചെന്നും അവരുടെ മൊഴികളുമെടുക്കും.
തുടർന്നായിരിക്കും കോഴിക്കോട്ടെ വിജിലൻസ് കോടതിയിൽ കുറ്റപത്രം സമർപ്പിക്കുന്നത്.ഇതിൽ കോഴിക്കോട് വിജിലൻസ് കേന്ദ്രത്തിലെ നിയമോപദേശം നൽകും.
അതിനിടെ കോട്ട കൈയ്യേറിയെന്ന കേസ് നിയമപരമായി നേരിടാനുള്ള ഒരുക്കത്തിലാണ് സ്ഥലമുടമകൾ.കോട്ട തങ്ങൾ അനധികൃതമായി കൈയ്യേറിയതല്ലെന്നും കാസർകോട്ടെ പഴയ ഉടമ കുടുംബത്തിൽ നിന്നും വാങ്ങിയതാണെന്നുമാണ് സ്ഥലമുടമകൾ വിശദീകരിക്കുന്നത്.മറിച്ചുള്ള പ്രചരണങ്ങൾ അടിസ്ഥാന രഹിതമാണെന്നും അവർ പറഞ്ഞു.
keywords : kasaragod-fort-vigilance-case
Post a Comment
0 Comments