കാസര്‍കോട് :(www.evisionnews.in) സിപിഐ(എം) കേന്ദ്ര കമ്മിറ്റി ആഹ്വാന പ്രകാരം കേന്ദ്ര സംസ്ഥാന ഗവണ്മെന്റുകള് പിന്തുടരുന്ന തെറ്റായ നയങ്ങള്‍ക്കെതിരെയും, അഴിമതിക്കെതിരെയും സിപിഐ(എം) നടത്തുന്ന ജനകീയ പ്രതിരോധ സമരത്തിന്റെ പ്രചരണാര്‍ത്ഥം കാസര്‍കോട് ഏരിയക്കകത്ത് പാര്‍ട്ടി ലോക്കല്‍ കമ്മിറ്റികളുടെ നേതൃത്വത്തില്‍ പ്രചരണ ജാഥകള്‍ നടത്തി. കാസര്‍കോട് ലോക്കല്‍ ജാഥ ഏരിയ സെക്രട്ടറി മുഹമ്മദ് ഹനീഫും, വിദ്യാനഗര്‍ ലോക്കല്‍ ജാഥ മഹിള അസോസിയേഷന് ജില്ലാ പ്രസിഡന്റ് എം സുമതി, മൊഗ്രാല്‍ പുത്തൂര്‍ ലോക്കല്‍ ജാഥ സിപിഐ(എം) ജില്ലാ കമ്മിറ്റിയംഗം എം കൃഷ്ണന്, മധൂര്‍, ചെങ്കള ലോക്കല്‍ ജാഥകള്‍ സിപിഐ(എം) ജില്ലാ സെക്രട്ടറിയേറ്റംഗം സിഎച്ച് കുഞ്ഞമ്പു, പാടി ലോക്കല്‍ ജാഥ സിപിഐ(എം) ജില്ലാകമ്മിറ്റിയംഗം ടികെ രാജന്, നെക്രാജെ ലോക്കല്‍ ജാഥ സിപിഐ(എം) ഏരിയ കമ്മിറ്റിയംഗം ബിആര്‍ ഗോപാലന്, സിവില്‍ സ്റ്റേഷന് ലോക്കല്‍ ജാഥ സിപിഐ(എം) ഏരിയ കമ്മിറ്റിയംഗം അഡ്വ: എജി നായര്‍ എന്നിവര്‍ ഉല്‍ഘാടനം ചെയ്തു. വിവിധ സ്വീകരണ യോഗങ്ങളില്‍ ജാഥാ ക്യാപ്റ്റന്മാര് പി ദാമോദരന്‍, പിവി കുഞ്ഞമ്പു, എ രവീന്ദ്രന്, സിവി കൃഷ്ണന്, പൈക്കം ഭാസ്കരന്, എആര്‍ ധന്യവാദ്, മുഹമ്മദ് റഫീഖ്, കെജെ ജിമ്മി, ഏരിയ കമ്മിറ്റിയംഗങ്ങളായ ടിഎംഎ കരീം, കെ ഭാസ്കരന്, പി ജാനകി, എം രാമന്, ഭുജംഗ ഷെട്ടി, എംകെ രവീന്ദ്രന്, എ നാരായണന്, കെ രവീന്ദ്രന് എന്നിവര്‍ സംസാരിച്ചു.
keywords :cpim-march-kasaragod
Post a Comment
0 Comments