കാസർകോട് :(www.evisionnews.in) കേന്ദ്ര സർവകലാശാലയുടെ പെരിയയിലെ ആസ്ഥാനത്തും നായന്മാർമൂലയിലെ ഓഫീസിലും രജിസ്ട്രാർ ഗോപിനാഥന്റെ വിദ്യാനഗറിലെ വിട്ടിലും ബുധനാഴ്ച വീണ്ടും സി.ബി.ഐ റെയ്ഡ് നടന്നു.
സി.ബി.ഐയുടെ കൊച്ചി യൂണിറ്റിൽ നിന്നെത്തിയ ഇൻസെപ്ക്ടർ സനോഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് റെയ്ഡ് നടത്തിയത്.പുലർച്ചെ മൂന്ന് മണിക്ക് ആരംഭിച്ച റെയ്ഡ് മണിക്കൂറോളം നീണ്ടു നിന്നു.
സർവകലാശാലയിലെ സെക്യൂരിറ്റി ജീവനക്കാരുടെ നിയമനത്തിലും അവരുടെ ശമ്പള വിതരണത്തിലും നടന്ന സാമ്പത്തിക ക്രമകേടുകളെ സംബന്ധിച്ച പരാതിന്മേലാണ് സി.ബി.ഐ അന്വേഷണം തുടരുന്നത്.പരാതിയെ തുടർന്ന് രജിസ്ട്രാർ വി.ഗോപിനാഥിനെതിരെ സി.ബി.ഐ നേരത്തെ കേസെടുത്തിരുന്നു.
keywords :central-university-cbi-raid
Post a Comment
0 Comments