കൊച്ചി :(www.evisionnews.in) ഓണക്കാലത്തു വിപണിയില്‍ വില ഉയരുന്നത് തടയാന്‍ വേണ്ടി സിവില്‍ സപ്ലൈസ് കോര്‍പറേഷന്‍ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണ, പഞ്ചസാര, അരി എന്നിവയ്ക്കു വില കുറയ്ക്കാന്‍ തീരുമാനിച്ചതായി മന്ത്രി അനൂപ് ജേക്കബ് അറിയിച്ചു. ഇതിനായി സബ്‌സിഡി നല്‍കും. വെളിച്ചെണ്ണയ്ക്ക് 20 രൂപയും പഞ്ചസാരയ്ക്കു രണ്ടു രൂപയും മട്ട അരിക്ക് ഒരു രൂപയുമാണു കുറവ് വന്നത്. വെളിച്ചെണ്ണ ലീറ്ററിനു 110 രൂപ, പഞ്ചസാര കിലോഗ്രാമിന് 22 രൂപ, മട്ട അരി കിലോഗ്രാമിന് 24 രൂപ എന്നിങ്ങനെയാണു പുതിയ വില. ഓണവിപണി ലക്ഷ്യമിട്ടുള്ള കരിഞ്ചന്ത തടയുന്നതിനും ഭക്ഷ്യവസ്തുക്കളുടെ ഗുണനിലവാരം ഉറപ്പുവരുത്തുന്നതിനുമായി വിപണിയില്‍ വിജിലന്‍സ് പരിശോധന കര്‍ശനമാക്കുമെന്നു മന്ത്രി വ്യക്തമാക്കി.
keywords : onam-trade-stationery-rate-decrease-minister-anoop-jackob
Post a Comment
0 Comments