തിരുവനന്തപുരം (www.evisionnews.in)ആഗോള വിപണിയില്‍ വിലതകര്‍ച്ച നേരിടുന്നതിനു പിന്നാലെ സ്വര്‍ണത്തിന് കേരളത്തില്‍ ഉടനെ വീണ്ടും വിലകുറയും. കേരളത്തില്‍ സ്വര്‍ണാഭരണങ്ങള്‍ക്ക് മേല്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന വാല്യൂ ആഡഡ് ടാക്സ്( വാറ്റ്) വെട്ടിക്കുറയ്ക്കുന്നതോടെയാണ് വില വീണ്ടും കുറയാന്‍ പോകുന്നത്. നിലവില്‍ അഞ്ചു ശതമാനമാണു സ്വര്‍ണാഭരണങ്ങള്‍ക്കു മേല്‍ ചുമത്തുന്ന വാറ്റ്.
സംസ്ഥാനത്തെ ആറായിരത്തോളം സ്വര്‍ണാഭരണ വ്യാപാരികള്‍ അഞ്ചു ശതമാനം വാറ്റ് ഇടാക്കുന്നുണ്ട്. എന്നാല്‍ കേരളത്തിലെ ഈ നികുതി ഘടന വാണിജ്യ നികുതിയുടെ കോംപൗണ്ടിങ് പാറ്റേണ്‍ പാലിക്കുന്നില്ല എന്നാണ് സ്വര്‍ണ വ്യാപാരികള്‍ സര്‍ക്കാരിനെ അറിയിച്ചിരിക്കുന്നത്. കോംപൗണ്ടിങ് ടാക്സ് സിസ്റ്റത്തില്‍ വാറ്റ് പരമാവധി1.25 ശതമാനമേ വരൂ എന്നും ഇവര്‍ പറയുന്നു.
അതിനാല്‍ അധികമായി ഏര്‍പ്പെടുത്തുന്ന ജികുതി കുറയ്ക്കണമെന്നാണ് വ്യാപാരികള്‍ സര്‍ക്കാരിനോട് ആവശ്യപ്പെട്ടിരിക്കുന്നത്. വ്യാപാരികളുടെ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് ധനവകുപ്പ് വാറ്റ് അഞ്ചുശതമാനമെന്നത് ഒരുശതമാനമാക്കി കുറയ്ക്കാന്‍ തീരുമാനമെടുത്തതായാണ് വിവരം. എന്നാല്‍, വാറ്റ് അഞ്ചില്‍നിന്ന് ഒരു ശതമാനമാക്കുന്നത് വലിയ നികുതി നഷ്ടമുണ്ടാക്കുമെന്നാണു സര്‍ക്കാറിന്റെ വിലയിരുത്തല്‍.
നികുതി കുറച്ചാല്‍ കേരളത്തില്‍ വീണ്ടും സ്വര്‍ണത്തിന് കുത്തനെ വിലകുറയും. സ്വര്‍ണത്തിനു പുറമെ വെള്ളി ആഭരണങ്ങള്‍ക്കും വിലകുറയും. നിലവില്‍ രാജ്യത്ത് ആഭരണങ്ങള്‍ക്കുമേല്‍ ഏഅറ്റവും കൂടുതല്‍ നികുതി ഈടാക്കുന്ന സംസ്ഥാനമാണ് കേരളം. നികുതി കുറയ്ക്കുന്നത് സ്വര്‍ണത്തിന്റെ അനധികൃത കടത്ത് കുറയ്ക്കുമെന്നാണ് കരുതുന്നത്.
keywords : kerala-gold-rate-decrease-hike-value
Post a Comment
0 Comments