കൊച്ചി: (www.evisionnews.in)നിലവിളക്ക് വിഷയത്തില്‍ മുനീറിനും ഷാജിക്കും പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍ താക്കീത് നല്‍കി.തിങ്കളാഴ്ച ചേര്‍ന്ന മുസ്‌ലിം ലീഗ് പ്രവര്‍ത്തക സമിതി യോഗത്തിലാണ് തങ്ങളുടെനിര്‍ദേശം . ഇതു സംബന്ധിച്ച വിവാദങ്ങളില്‍നിന്ന് വിട്ടുനില്‍ക്കണമെന്നും മാധ്യമങ്ങളുടെ ചോദ്യങ്ങളില്‍നിന്ന് ഒഴിഞ്ഞുമാറണമെന്നും തങ്ങള്‍ ലീഗ് നേതാക്കളോട് ആവശ്യപ്പെട്ടു.നിലവിളക്കുമായി ബന്ധപ്പെട്ട ചര്‍ച്ച തുടരുന്നത് ബി.ജെ.പി മുതലെടുപ്പ് നടത്താന്‍ കാരണമാകുന്നുവെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങള്‍
നിലവിളക്ക് കൊളുത്തി പൊതുപരിപാടികള്‍ ഉദ്ഘാടനം ചെയ്യാന്‍ വിദ്യാഭ്യാസ മന്ത്രി പി.കെ അബ്ദുറബ്ബ് വിസമ്മതിച്ച സാഹചര്യത്തിലാണ് വിവാദം ഉടലെടുക്കുന്നത്. ഇനിയും ഒരു ചടങ്ങിലും ഒരിക്കലും നിലവിളക്ക് കത്തിക്കില്ലെന്നും മുന്‍ഗാമികളായ ലീഗ് നേതാക്കന്മാര്‍ ആരും ഇങ്ങനെ ചെയ്യാറുണ്ടായിരുന്നില്ലെന്നും അബ്ദുറബ്ബ് കഴിഞ്ഞ ദിവസവും വ്യക്തമാക്കിയിരുന്നു.
ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പ്രവര്‍ത്തക സമിതിയില്‍ വന്നപ്പോള്‍ നിലവിളക്ക് വിഷയത്തില്‍ പാര്‍ട്ടിക്ക് ഒരു നിലപാടുണ്ടെന്നും വിവാദത്തിന്റെ പേരില്‍ കൂടിയാല്‍ ഒരു സീറ്റ് മാത്രമേ ലീഗിന് നഷ്ടപ്പെടുകയുള്ളൂ എന്നും തങ്ങള്‍ പ്രതികരിച്ചു. തുടര്‍ന്ന് ചര്‍ച്ച ഒഴിവാക്കുകയായിരുന്നു.
ഇ ടി മുഹമ്മദ് ബഷീര്‍, പി കെ അബ്ദുറബ്ബ്, എം കെ മുനീര്‍, കെ എം ഷാജി തുടങ്ങിയ നേതാക്കള്‍ നിലവിളക്കുമായി ബന്ധപ്പെട്ട് മാധ്യമങ്ങള്‍ക്ക് വ്യത്യസ്ത പ്രതികരണങ്ങള്‍ നല്‍കിയത് പാര്‍ട്ടിക്കകത്തും വിവാദമായിരുന്നു. തുടര്‍ന്നാണ് നേതാക്കളോട് പ്രസ്താവനയില്‍നിന്ന് വിട്ടുനില്‍ക്കാന്‍ സംസ്ഥാന അധ്യക്ഷന്‍ ആവശ്യപ്പെട്ടത്.
keywords : nilavilak-subject-eye-thanagal-over-muneer-shaji
Post a Comment
0 Comments