Type Here to Get Search Results !

Bottom Ad

കാന്തപുരം ഇടത് പക്ഷത്തേക്ക്; കോടിയേരിയുമായി ഉടന്‍ കൂടികാഴ്ച്ച


കോഴിക്കോട്: (www.evisionnews.in) സുന്നികളിലെ കാന്തപുരം എപി വിഭാഗം ഇടത്പക്ഷത്തേക്ക് ചായുന്നു.മുസ്ലീം ലീഗില്‍ ഇകെ വിഭാഗം സമസ്ത ഗ്രൂപ്പ് പിടിമുറുക്കിയതോടെയാണ് ഇടത് പക്ഷത്തേക്ക് ചുവട് മാറാന്‍ എപി വിഭാഗം നീക്കങ്ങള്‍ തുടങ്ങിയത്.

ഇകെ വിഭാഗം മുസ്ലീം ലീഗിനെ പിന്നിലിരുന്ന് നിയന്ത്രിക്കുന്നത് കൊണ്ട് തങ്ങള്‍ക്ക് നേട്ടമൊന്നുമില്ലെന്നും കാന്തപുരം വിഭാഗം പറയുന്നു.തദ്ദേശസ്വയം ഭരണസ്ഥാപനങ്ങളിലേക്കും തുടര്‍ന്ന് നിയമസഭയിലേക്കും തിരഞ്ഞെടുപ്പ് അടുക്കുന്നതോടെ കാന്തപുരം വിഭാഗവുമായി ബന്ധം സുദൃഢമാക്കാനാണ് ഇടത് പക്ഷത്തിന്റെ ശ്രമം. കോഴിക്കോട് നിര്‍മ്മിക്കുന്ന തിരുകേശ പള്ളിയുടെ കാര്യത്തില്‍ മുസ്ലീം ലീഗ് എതിര്‍പ്പ് ശക്തമാക്കിയതും ഇടത് പക്ഷത്തേക്ക് കൂടുതല്‍ അടുക്കാനുള്ള വഴി തുറന്ന് കഴിഞ്ഞു.മലപ്പുറത്തെ മാദ്രസ്സയുമായി ബന്ധപ്പട്ട പ്രശ്‌നത്തില്‍ ഇകെ വിഭാഗത്തിന് അനുകൂലമായതിലും കാന്തപുരം വിഭാഗത്തിന് ശക്തമായ അമര്‍ഷമുണ്ട്.(www.evisionnews.in)

പഞ്ചായത്ത് തിരഞ്ഞെടുപ്പുകളില്‍ നിലപാട് മാറ്റമുണ്ടാകുമെന്ന സൂചനകള്‍ക്ക് പിന്നാലെ ഞായറാഴ്ച്ച ഇടത് എംഎല്‍എമാരായ കെടി ജലീലും പിടിഎ റഹീമും കാരന്തൂരിലെ മര്‍ക്കസ്സിലെത്തി കാന്തപുരത്തെ കണ്ടു.കാന്തപുരത്തിന്റെ ആവശ്യപ്രകാരമാണ് മര്‍ക്കസ്സിലെത്തിയതെന്നും ജലീലും റഹീമും അറിയിച്ചു.(www.evisionnews.in)ചര്‍ച്ചയുടെ രണ്ടാം ഘട്ടത്തില്‍ കാന്തപുരം സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണനുമായും കൂടികാഴ്ച്ച നടത്തുമെന്നാണ് സൂചനകള്‍.

2011ലെ നിയമസഭ തിരഞ്ഞെടുപ്പിലാണ് അരിവാള്‍ സുന്നികളെന്ന് എതിരാളികള്‍ വിശേഷിപ്പിക്കുന്ന കാന്തപുരം വിഭാഗം യുഡിഎഫിലേക്ക് മലക്കംമറിഞ്ഞത്.ഇത് മലബാറില്‍ ഇടതുപക്ഷത്തിന് വന്‍ നഷ്ടമുണ്ടാക്കി.കാന്തപുരം വിഭാഗം ഇടത് പക്ഷത്തേക്ക് ചാഞ്ഞാല്‍ നിയമസഭയിലേക്ക് കൂടുതല്‍ സീറ്റുകള്‍ കൊയ്യാന്‍ കഴിയുമെന്നാണ് സിപിഎം വിലയിരുത്തല്‍.തെക്കന്‍ ജില്ലകളിലെ ബിജെപി മുന്നേറ്റം സൃഷ്ടിച്ചേക്കാന്‍ ഇടയുള്ള തലവേദന പരിഹരിക്കാന്‍ മലബാറില്‍ (www.evisionnews.in) നിന്ന് കൂടുതല്‍ സീറ്റുകള്‍ അനിവാര്യമാണെന്നാണ് ഇടത് കേന്ദ്രങ്ങളുടെ അഭിപ്രായം. കോടിയേരിയും കാന്തപുരവും എളമരം കരീമും കാന്തപുരവും തമ്മിലുള്ള നല്ല ബന്ധങ്ങളും ഇടതുമായുള്ള കാന്തപുരത്തിന്റെ ഐക്യം സുദൃഢമാക്കാനാവുമെന്നും സിപിഎം വിശ്വസിക്കുന്നു. എസ്എന്‍ഡിപി ബിജെപിയോട് അടുത്താലുണ്ടാകുന്ന നഷ്ടങ്ങളും കാന്തപുരവുമായുള്ള ഐക്യത്തിലൂടെ പരിഹരിക്കാമെന്നുമാണ് സിപിഎം കരുതുന്നത്.

Keywords: kozhikode-kanthpuram-to-ldf




Tags

Post a Comment

0 Comments

Top Post Ad

Below Post Ad