കാസര്‍കോട്:(www.evisionnews.in) ബൈത്തു റഹ്മ പദ്ധതിയിലൂടെ ജീവകാരുണ്യ രംഗത്ത് കെഎംസിസി കാഴ്ചവെക്കുന്നത് ലോകോത്തര മാതൃകയാണെന്നും നല്‍കുന്തോറും വര്‍ധിത വീര്യത്തോടെ കെഎംസിസി പ്രവര്‍ത്തകര്‍ നീട്ടുന്ന കാരുണ്യ കൈനീട്ടം ദൈവേഛമാത്രം കാംക്ഷിച്ചാണെന്നും യു.എ.ഇ കെഎംസിസി ദേശീയ ഉപദേശക സമിതി വൈസ് ചെയര്‍മാന്‍ യഹ്‌യ തളങ്കര അഭിപ്രായപ്പെട്ടു.
ദുബൈ കാസര്‍കോട് നിയോജക മണ്ഡലം കെഎംസിസിയുടെ നാലാമത് ബൈത്തു റഹ്മയുടെ താക്കോല്‍ മുനിസിപ്പല്‍ 13 ാം വാര്‍ഡ് പ്രസിഡണ്ട് ഇബ്രാഹിം ചാലക്കുന്നിന് കൈമാറി സംസാരിക്കുകയായിരുന്നു അദ്ദേഹം.
മുനിസിപ്പല്‍ ലീഗ് ഹൗസില്‍ നടന്ന ചടങ്ങ് മുനിസിപ്പല്‍ ചെയര്‍മാന്‍ ടി.ഇ അബ്ദുള്ള ഉദ്ഘാടനം ചെയ്തു. മുസ്‌ലിം ലീഗ് മണ്ഡലം പ്രസിഡണ്ട് എല്‍.എ മഹ്മൂദ് ഹാജി അധ്യക്ഷത വഹിച്ചു. മണ്ഡലം കെ.എം.സി.സി പ്രസിഡണ്ട് സലാം കന്യപ്പാടി സ്വാഗതം പറഞ്ഞു. മുസ്‌ലിം ലീഗ് നേതാക്കളായ സി.ടി അഹ്മദലി, എ അബ്ദുല്‍ റഹ്മാന്‍, എന്‍.എ നെല്ലിക്കുന്ന് എംഎല്‍എ, എ.എ ജലീല്‍, ഹാഷിം കടവത്ത്, എംഎം കടവത്ത്, ബികെ സമദ്, മൊയ്തീന്‍ കൊല്ലമ്പാടി, അഡ്വ വി.എം മുനീര്‍, ഹമീദ് ബെദിര, ഹാരിസ് ചൂരി, കെ.എം അബ്ദുല്‍ റഹ്മാന്‍, കെഎം ബഷീര്‍, മുജീബ് കമ്പാര്‍, മുഹമ്മദ് കുഞ്ഞി തായലങ്ങാടി, അഷ്‌റഫ് എടനീര്‍, മുത്തലിബ് പാറക്കട്ട്, കെഎംസിസി നേതാക്കളായ എസ്.എ.എം ബഷീര്‍ (ഖത്തര്‍), അന്‍വര്‍ ചേരങ്കൈ, ഹസന്‍ ബത്തേരി (ജിദ്ദ), ഹംസ തൊട്ടി, ഹസൈനാര്‍ തോട്ടുംഭാഗം, ഹനീഫ് ചെര്‍ക്കള, മഹമൂദ് കുളങ്കര, ഡോ ഇസ്മായില്‍, ഒ.എം അബ്ദുള്ള ഗുരുക്കള്‍, റഷീദ് ഹാജി കല്ലിങ്കാല്‍, കരീം മൊഗര്‍, അസീസ് കമാലിയ (ദുബൈ), ടി.എ ഖാലിദ് (മുംബൈ വെല്‍ഫയര്‍ ലീഗ്) പ്രസംഗിച്ചു.
keywords :kmcc-vice-chairman-yahya-thalankara-kasaragod-constituency-baithurahma
Post a Comment
0 Comments