ബദിയഡുക്ക- കുമ്പടാെജ പഞ്ചായത്തില്‍ അഞ്ച് വര്‍ഷത്തിനിടയില്‍ രണ്ട് പ്രസിഡണ്ടുമാരുണ്ടായതല്ലാതെ മറ്റു നേട്ടങ്ങളൊന്നും ഉണ്ടായിട്ടില്ലെന്ന് ബി.ജെ.പി കുമ്പടാജെ പഞ്ചായത്ത് ജനറല്‍ സെക്രട്ടറി രവിന്ദ്രറൈ ഗോസഡെ പറഞ്ഞു.
13 വാര്‍ഡില്‍ ഏഴ് വാര്‍ഡുകളില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചിരിക്കുന്നു.നിലവിലുള്ള യു.ഡി.എഫ് ഭരണത്തില്‍ കാര്യമായ വികസനം എത്തിക്കാന്‍ സാധിക്കില്ല.കര്‍ഷകര്‍ ഭൂരിപക്ഷമുള്ള പഞ്ചായത്തില്‍ കര്‍ഷകര്‍ക്ക് ഗുണകരമാവുന്ന പുതിയ പദ്ധതികള്‍ എത്തിക്കുന്നതില്‍ യു.ഡി.എഫ് ഭരണ സമിതി പൂര്‍ണ്ണ പരാജയമാണ്.എന്‍ഡോസള്‍ഫാന്‍ ഇരകള്‍ക്ക് കഴിഞ്ഞ ബി.ജെ.പി ഭരണ സമിതി കൊണ്ടുവന്ന പദ്ധതികള്‍ അല്ലാതെ പുതിയതൊന്നും നല്‍കാന്‍ സാധിച്ചില്ല.
പ്രാഥമിക ആരോഗ്യ കേന്ദ്രത്തിന്റെ കെട്ടിടം ചോര്‍ന്നൊലിക്കുകയാണ്.പ്രതിപക്ഷം ശക്തമായത് കൊണ്ടാണ് പഞ്ചായത്തില്‍ അല്‍പമെങ്കിലും വികസനം നടന്നത്.പഞ്ചായത്തില്‍ സി.പി.എം വട്ടപൂജ്യമാണെന്നും പ്രധാന മത്സരം യു.ഡി.എഫ്-ബി.ജെ.പി തമ്മിലായിരിക്കുമെന്നും ബി.ജെ.പി നേതാവ് പറഞ്ഞു
നിലവിലുള്ള വടംബള, ഗാന്ധിഗുഡ്ഡെ, മച്ചാര്‍, ഏത്തടുക്ക, അഗല്‍പാടി, വാര്‍ഡുകള്‍ക്ക് പുറമെ ജയനഗര്‍, ദനികൂര്‍ സീറ്റുകളില്‍ ബി.ജെ.പി വിജയം ഉറപ്പിച്ചിരിക്കുകയാണെന്നും രവിന്ദ്രറൈ പറഞ്ഞു
കുമ്പടാജെ പഞ്ചായത്തില്‍ വികസനം എത്തിക്കാന്‍ യു.ഡി.എഫിന് മാത്രമെ സാധിച്ചിട്ടുള്ളുവെന്ന് മുസ്ലും ലീഗ് പഞ്ചായത്ത് ജന.സെക്രട്ടറി അഡ്വ.കാസിം അന്നടുക്കം പറഞ്ഞു.
പഞ്ചായത്തില്‍ കൊമേഴ്‌സ്യല്‍ സ്ഥാപനങ്ങള്‍ കുറവായതിനാല്‍ തനത് ഫണ്ടുകള്‍ കുറവാണ്.എം.എല്‍.എ ഫണ്ട് ഉപയോഗിച്ചും മറ്റു സര്‍ക്കാര്‍ സഹായങ്ങള്‍ ഉപയോഗിച്ചുമാണ് വികസനം എത്തിച്ചത്
ഭരണ സമിതിയില്‍ രണ്ടു പ്രസിഡണ്ടുമാര്‍ മാറി വന്നത് വികസന പ്രവര്‍ത്തനങ്ങള്‍ക്കോ ഭരണപ്രവര്‍ത്തനങ്ങള്‍ക്കോ ഒരു തടസ്സവുമുണ്ടായിട്ടില്ല
അടിസ്ഥാന സൗകര്യ വികസനത്തിന് ഊന്നല്‍ നല്‍കിയാണ് യു.ഡി.എഫ് ഭരണ സമിതി മുന്നോട്ട് പോയത്.നിലവില്‍ മിസ്ലിം ലീഗിന് ആറ് സീറ്റും കോണ്‍ഗ്രസ്സിന് രണ്ട് സീറ്റും ഉള്‍പ്പെടെ യു.ഡി.എഫിന് 8 സീറ്റുകള്‍ ഉണ്ട് വരുന്ന തെരെഞ്ഞെടുപ്പില്‍ 9 സീറ്റുകള്‍ നേടുമെന്നും അഡ്വ.കാസിം പറഞ്ഞു
എൻഡോസൾഫാൻ രോഗികളുടെ കുമ്പഡാജെ പഞ്ചായത്തിൽ ആരോഗ്യ മേഖലയിൽ കൂടുതൽ ഊന്നൽ നൽകാനും ഭരണ സമിതിക്ക് കഴിഞ്ഞു, പ്രാഥമിക ആരോഗ്യത്തിന് അത്യാധുനിക സൗകര്യത്തോടെ എത്തിയ കെട്ടിടത്തിന്റെ നിർമ്മാണം പൂർത്തിയായിവരുന്നു. ആയുർവേദ ആശുപത്രിയും പഞ്ചായത്തിൽ പ്രവർത്തിക്കുന്നു.ബീഡി തൊഴിലാളി അധിവസിക്കുന്ന പഞ്ചായത്തിൽ സി.പി.എമ്നും സ്വാധീനമുണ്ട്. വരുന്ന തെരഞ്ഞെടുപ്പിൽ 2 സീറ്റ് എൽ.ഡി.എഫ് നേടുമെന്ന് സി.പി.എം പ്രതീക്ഷിക്കുന്നു
ലീഗ്,ബി.ജെ.പി നേതാക്കള്‍ ഇ-വിഷന്‍ ന്യൂസിന്റെ ഇലക്ഷന്‍ ചാറ്റായ വോട്ട്‌സ് ആപ്പില്‍ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു
keywords :kumbadaje-bjp-udj-votes-up
Post a Comment
0 Comments