-ജോ
പ്രമുഖ പത്രപ്രവര്‍ത്തകനും സ്വാതന്ത്രസമര സേനാനിയും കുട്ടികളുടെ എക്കാലത്തെയും പ്രിയപ്പെട്ട അദ്ധ്യാപകനും, പറഞ്ഞാല്‍ തീരില്ല കിഞ്ഞണ്ണറൈയുടെ ഭൂഷണങ്ങള്‍. കിഞ്ഞണ്ണറൈയുടെ മരണം നാട് ഏറ്റുവാങ്ങിയത് നിറകണ്ണുകളോടെയായിരുന്നു.
1915 ജൂണ്‍ എട്ടിന് ദുഗപ്പയുടെയും മാതാവ് ദെയ്യക്ക റൈയുടെയും മകനായി പെര്‍ഡാലയില്‍ ജനനം. മഹാരാജ സംസ്‌കൃത കണ്ണട മീഡിയം സ്‌കൂളില്‍ പ്രാഥമിക വിദ്യാഭ്യാസം. കുട്ടിക്കാലം മുതല്‍ തന്നെ കന്നഡ ഭാഷയോടും എഴുത്തിനോടും വളരെയധികം അടുപ്പം പുലര്‍ത്തിയിരുന്നു കിഞ്ഞണ്ണറൈ. തന്റെ 12ാം വയസ്സില്‍ സുഷീല എന്ന കാവ്യ സമാഹാരം പുറത്തിറക്കിക്കൊണ്ട് അദ്ദേഹം സാഹിത്യമേഖലയില്‍ തന്റെ ചുവടുറപ്പിച്ചു.
പെര്‍ഡാലയിലെ നവജീവന സ്‌കൂളില്‍ അദ്ധ്യാപകനായിട്ടായിരുന്നു തന്റെ കര്‍മ്മരംഗത്തേക്ക് കടന്നുവരുന്നത്. അധ്യാപകതിരക്കിനിടയിലും അദ്ധേഹം തന്റെ എഴുത്ത് കൈവിട്ടില്ല. പ്രമുഖ പത്രങ്ങാളയ സ്വഭിമാന, മദ്രാസ് മെയില്‍, ദി ഹിന്ദു തുടങ്ങിയ പത്രങ്ങളിലെല്ലാം അദ്ദേഹം ലേഖനങ്ങള്‍ എഴുതിക്കൊണ്ടിരുന്നു. 1969ല്‍ ഏറ്റവും നല്ല അധ്യാപകനുള്ള ദേശീയ അവാര്‍ഡ് അദ്ദേഹത്തിന് ലഭിച്ചു. അതേവര്‍ഷം തന്നെ അദ്ദേഹത്തെ കര്‍ണ്ണാടക സംസ്ഥാന സാഹിത്യ അക്കാഡമി അവാര്‍ഡും തേടിയെത്തി. എഴുത്തിനപ്പുറം കുട്ടികളെയും അദ്ദേഹം വളരെയധികം സ്‌നേഹിച്ചിരുന്നു. ശ്രീമുഖ, ഐക്യഖാന, പുനര്‍നവ, ചേതന തുടങ്ങിയവയെല്ലാം അദ്ദേഹത്തിന്റെ പ്രമുഖ കവിതകളാണ്. കന്നഡകവിയിരുന്ന ഗോവിന്ദപൈയുടെ ജീവിതം അദ്ദേഹത്തെ വളരെയധികം സ്വാധീനിച്ചിരുന്നു. ഗോവിന്ദപൈയുടെ ജീവിതം കിഞ്ഞണ്ണറൈ ഒരു ജീവചരിത്രമാക്കി.
മഹാത്മാഗാന്ധിയെ വളരെയധികം സ്‌നേഹിച്ചിരുന്ന കിഞ്ഞണ്ണറൈ ഗാന്ധിയുടെ പ്രസംഗങ്ങള്‍ ഏറെ ശ്രദ്ദിച്ചിരുന്നു. ഇത് അദ്ദേഹത്തിന് ദേശീയ പ്രസ്ഥാനത്തിലേക്ക് കടന്നുവരാന്‍ പ്രേരിപ്പിച്ചു. സ്വാതന്ത്രസമരത്തില്‍ ശബ്ദമുഖരിതമായ മംഗലാപുരത്തെ തെരുവോരങ്ങളാണ് അദ്ദേഹം പ്രവര്‍ത്തനപഥമാക്കിയത്.
ബദിയടുക്കയെ സംബന്ധിച്ചടുത്തോളം കിഞ്ഞണ്ണറൈ എന്നും ജനപ്രിയ നേതാവായിരുന്നു. എകദേശം 16 വര്‍ഷത്തോളം അദ്ദേഹം ബദിയഡുക്കയുടെ പഞ്ചായത്ത് പ്രസിഡന്റായി സേവനമനുഷ്ടിച്ചു. ആ സമയത്ത് ഉദയഗിരി യു. പി.-എല്‍. പി സ്‌കൂള്‍ സ്ഥാപിക്കാന്‍ വേണ്ടി കിഞ്ഞണ്ണറൈ നടത്തിയ പ്രവര്‍ത്തനങ്ങള്‍ അന്നാട്ടിലെ ഇന്നും ഓര്‍ക്കുന്നു.
കാസര്‍കോടിന്റെ സാംസ്‌കാരിക ഭൂപടത്തില്‍ മഹാകവി ഗോവിന്ദപൈയുടെ പിന്ഗാമിയായി
കിഞ്ഞണ്ണറൈയുടെ പേരും ചരിത്രത്തില്‍ രേഖപ്പെടുത്തും.
കിഞ്ഞണ്ണറൈയുടെ പേരും ചരിത്രത്തില്‍ രേഖപ്പെടുത്തും.
Keywords: kasaragod-kinhanna-rai-remembrance
Post a Comment
0 Comments