കാഞ്ഞങ്ങാട് :(www.evisionnews.in) ചെമ്മട്ടം വയലിലെ ജില്ലാ ആശുപത്രി കള്ളന്മാരുടെ ക്യാമ്പായി മാറി, വാർഡുകളിൽ മോഷ്ടാക്കളെ കൊണ്ട് പൊറുതി മുട്ടിയെന്നാണ് രോഗികളുടേയും ജീവനക്കാരുടേയും ആവലാതി.ഇക്കഴിഞ്ഞ പത്ത് മാസത്തിനുള്ളിൽ പത്തിലേറെ കവർച്ചകൾ ഈ ആശുപത്രിയിൽ നടന്നു.പുറത്തറിഞ്ഞതും അറിയാത്തതുമായ പൊടി മോഷണങ്ങൾ നിരവധിയാണ്.
സെല്ഫോണുകളാണ് മുഖ്യമായും കവർച്ച ചെയ്യപ്പെടുന്നത്.രോഗികളുടേയും അവരുടെ സഹായികളുടേയും സ്വർണാഭരണങ്ങൾ വരെ തട്ടിയെടുത്ത സംഭവങ്ങൾ ഇവിടെ അരങ്ങേറിയിട്ടുണ്ട്.
അങ്ങേയറ്റം ഭയപ്പാടോടെയാണ് രോഗികൾ ആശുപത്രിയിൽ ചികിൽസ തള്ളി നീക്കുന്നത്.കള്ളന്മാർ വിളയാടിയിട്ടും ആശുപത്രി അധികൃതർ ഇതൊന്നും അറിഞ്ഞിട്ടില്ല.കവർച്ചക്കിരയായവർ പോലീസിൽ പരാതി നൽകിയിട്ടും ഒന്നിനും ഫലമുണ്ടാകുന്നില്ല.ജില്ലാ പഞ്ചായത്തിന്റെ നിയന്ത്രണത്തിലാണ് ആശുപത്രി പ്രവർത്തിക്കുന്നത്.അവർക്കും ഇക്കാര്യം അറിഞ്ഞമട്ടില്ലെന്നാണ് പൊതുവെ ഉയർന്ന ആക്ഷേപം.ആശുപത്രിയിലെ സെക്യൂരിറ്റി ജീവനക്കാരും സി.സി.ടി.വി ഉണ്ടായിട്ടും കവർച്ചക്കൊരു ശമനമുണ്ടായിട്ടില്ല.
keywords :Kanhangad-hospital-robbery
Post a Comment
0 Comments