കൊച്ചി:(www.evisionnews.in) കൊച്ചി മധുര ഹൈവേയില്‍ തിരുവാങ്കുളത്തിനടുത്ത് ഒരു കുടുംബം സഞ്ചരിച്ചിരുന്ന കാര്‍ പാറമടയിലേക്ക് മറിഞ്ഞ് നാലുപേര്‍ മരിച്ചു. വാട്ടര്‍ അതോറിറ്റി അസി. എഞ്ചിനീയര്‍ തൊടുപുഴ സ്വദേശി വി വി വിജു (42) ഭാര്യ ഷീബ (35), മക്കളായ മീനാക്ഷി (7), സൂര്യ(4) എന്നിവരാണ് മരിച്ചത്. ഞായറാഴ്ച രാത്രി 11ഓടെ ശാസ്താമുകള്‍ പാറമടയിലാണ് അപകടം.
എറണാകുളത്ത് ഷോപ്പിങ് കഴിഞ്ഞ് തിരിച്ചുപോകുമ്പോഴാണ് അപകടം. 200 അടി താഴ്ചയിലേക്കാണ് കാര്‍ മറിഞ്ഞത്. പാറമടയ്ക്ക് ചുറ്റുകെട്ടിയ കമ്പിവേലി തകര്‍ത്താണ് കാര്‍ വീണത്. രാവിലെ പാറമടയില്‍ കാറിന്റെ ടയര്‍ പൊങ്ങി കിടക്കുന്നത് കണ്ട നാട്ടുകാരാണ് അപകടം അറിഞ്ഞത്. തുടര്‍ന്ന് നടത്തിയ തെരച്ചിലില്‍ ഷീബയുടെ മൃതദേഹമാണ് ആദ്യം ലഭിച്ചത്. തുടര്‍ന്ന് പതിനൊന്നരയോടെ സൂര്യയുടെ മൃതദേഹം ലഭിച്ചു. പിന്നീട് കാര്‍ വടംകെട്ടി ക്രെയിന്‍ ഉപയോഗിച്ച് പൊക്കിയെടുത്തപ്പോഴാണ് വിജുവിന്റെയും മീനാക്ഷിയുടേയും മൃതദേഹങ്ങള്‍ ലഭിച്ചത്.
ആളൊഴിഞ്ഞ പ്രദേശത്താണ് അപകടം നടന്നിട്ടുള്ളത്. എതിരെ വന്ന വാഹനത്തിനായി വെട്ടിച്ചൊതുക്കിയപ്പോള് മറിഞ്ഞതാകാമെന്ന് കരുതുന്നു.
keywords :car-accident-kochi-died
keywords :car-accident-kochi-died
Post a Comment
0 Comments