കുമ്പള : (www.evisionnews.in)തകര്‍ന്നു കിടക്കുന്ന കുമ്പള ഉപ്പള ദേശിയ പാതയില്‍ സഹികെട്ട ഒരു പറ്റം നാട്ടുകാര്‍ വാട്‌സ് ആപ്പ്കൂട്ടായ്മയിലൂടെ സംഘടിച്ച് കുംബളയില്‍ യോഗം ചേര്‍ന്ന് ആക്ഷന്‍ കമ്മിറ്റി രൂപീകരിച്ചു. രണ്ടാഴ്ച മുംബ് ഉണ്ടാക്കിയ ഗ്രൂപ്പില്‍ ചര്‍ച്ച ചെയ്ത് തീരുമാനമെടുത്താണ് കുമ്പള മീപ്പിരി സെന്റ്‌റ റില്‍ യോഗം ചേര്‍ന്നത്.
റോഡ് അടിയന്തിരമായി ഗതാഗത യോഗ്യമാക്കുക, ഇപ്പോള്‍ 5 ലക്ഷത്തിനു ഫണ്ട് പാസായ റോഡില്‍ മഴ കഴിഞ്ഞ് നിര്‍മ്മാണം നടത്തുമ്പോള്‍ ഗുണ നിലവാരം ഉറപ്പു വരുത്തുക, നേരത്തെ വീഴ്ച വരുത്തിയ കോണ്ട്രക്ടര്‍ക്ക് ടെന്‌ടെര്‍ നല്‍കാതിരിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ച് ആഗസ്റ്റ് 10 തിങ്കളാഴ്ച രാവിലെ പ്രകടനവും റോഡ് ഉപരോധവും നടത്താന്‍ തീരുമാനിച്ചു.
ഉദ്യോഗസ്ഥരും കൊണ്ട്രാക്ടര്മാരും തമ്മിലുള്ള ഒത്തുകളി അവസാനിപ്പിക്കണമെന്ന് യോഗം ആവശ്യപ്പെട്ടു. റോഡിന്റെ ഗുണ നിലവാരം ഉറപ്പു വരുത്താന്‍ സ്ഥിരം മൊനിറ്റരിംഗ് നടത്താന്‍ തീരുമാനിച്ചു.
ഭാരവാഹികളായി 16 അംഗ കമ്മിറ്റി രൂപീകരിച്ചു. ചെയര്‍മാനായി കെ.എഫ്. ഇഖ്ബാല്‍ ഉപ്പള, വൈസ് ചെയര്‍മാന്‍മാരായി മുഹമ്മദ് ആനെബാഗിലു, കെ. രാമകൃഷ്ണന്‍, ജനറല്‍ കണ്‍വീനര്‍ അബ്ദുല്ലത്തീഫ് കുമ്പള , ജോയിന്റ് കണ്‍വീനര്‍മാരായി എം.കെ.എച്ച്. പെര്‍വാട് , ഹനീഫ ആരിക്കാടി എന്നിവരെ തെരഞ്ഞെടുത്തു. എക്‌സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മഹമൂദ് സീഗ ന്ടടി ,മഹമൂദ് കൈക്കംബ , എം.എ. കളത്തൂര്‍, ആരിഫ് മൊഗ്രാല്‍ , അഷ്‌റഫ് മുട്ടം, അഫ്‌സല്‍ ആരിക്കാടി, റഹീം ആരിക്കാടി, മന്‍സൂര്‍ മൊഗ്രാല്‍, റമീസ് ആരിക്കാടി, റഹൂഫ് ആരിക്കാടി എന്നിവരെ തെരഞ്ഞെടുത്തു.
keywords : kumbala-uppala-nh-road-action-council-august-road-whatsapp-
Post a Comment
0 Comments