Type Here to Get Search Results !

Bottom Ad

ക്ഷേത്ര ഓഫീസിന്റെ പൂട്ടുപൊളിച്ച് മോഷണം; 4,000 രൂപ നഷ്ടപ്പെട്ടു

വെള്ളരിക്കുണ്ട് (www.evisionnews.in): ക്ഷേത്ര ഓഫീസിന്റെ പൂട്ടുപൊളിച്ച് നാലായിരത്തോളം രൂപ മോഷ്ടിച്ചു. ബിരിക്കുളം പൊടോടുക്കത്ത് ചാമുണ്ഡേശ്വരി ക്ഷേത്രത്തിലാണ് കവര്‍ച്ച നടന്നത്. ഞായറാഴ്ച രാത്രിയാണ് സംഭവം. പാചകപ്പുരയില്‍ നിന്നെടുത്ത ചട്ടുകമുപയോഗിച്ച് ഓഫീസ് കുത്തിത്തുറന്നതെന്ന് അകത്തുകടന്ന മോഷ്ടാവ് മേശയില്‍ സൂക്ഷിച്ചിരുന്ന പണവുമായി കടന്നുകളയുകയായിരുന്നു.

ക്ഷേത്രത്തിലെ നാല് മുറികളുടെ പൂട്ട് കുത്തിപ്പൊളിച്ചിട്ടുണ്ട്. പ്രധാന മുറിയുടെ പൂട്ട് തകര്‍ക്കാന്‍ ശ്രമം നടന്നെങ്കിലും ഫലംകണ്ടില്ല. അതുകൊണ്ടുതന്നെ കൂടുതല്‍ സാധനങ്ങള്‍ നഷ്ടപ്പെട്ടില്ലെന്ന് ക്ഷേത്ര അധികാരികള്‍ പറഞ്ഞു. 

തിങ്കളാഴ്ച വിവാഹച്ചടങ്ങ് നടക്കേണ്ടിയിരുന്നതിനാല്‍ പുലര്‍ച്ചെ ക്ഷേത്ര പരിസരത്തെത്തിയ ഭാരവാഹികളാണ് കവര്‍ച്ച നടന്നതായി കണ്ടെത്തിയത്. ഭാരവാഹികളുടെ പരാതിയില്‍ വെളളരിക്കുണ്ട് എസ്.ഐ കെ.വി ഗംഗാധരന്റെ നേതൃത്വത്തില്‍ അന്വേഷണം തുടങ്ങി.

Keywords; Kasaragod-news-temple-kavarcha-news-vellarikkund-lost-police-investigation











Post a Comment

0 Comments

Top Post Ad

Below Post Ad