കാസര്‍കോട്:(www.evisionnews.in) മണ്‍സൂണ്‍ നാളുകളില്‍ കടലാക്രമണം ആവര്‍ത്തിക്കുന്ന ജില്ലയിലെ തീരങ്ങളില്‍ കടല്‍ഭിത്തിക്ക് പകരം ടെട്രോപോഡുകള്‍ സ്ഥാപിക്കണമെന്ന് ആവശ്യമുയര്‍ന്നു. ഇന്നത്തെ നിലയില്‍ കടല്‍ഭിത്തിക്ക് പ്രസക്തിയില്ലെന്നും ടെട്രോപോഡുകള്‍ വിരിച്ചാല്‍ കൊല്ലംതോറും കടല്‍ഭിത്തിക്കുവേണ്ടി നടത്തുന്ന പാഴ്ചിലവ് ഒഴിവാക്കാനാകുമെന്ന് കടലോരത്തെ ജീവന്‍ പ്രശ്‌നങ്ങളില്‍ ഗവേഷണം നടത്തുന്ന ഒരു സര്‍ക്കാറിന്റെ സംഘടന പറയു്ന്നു.
നിര്‍ദ്ദിഷ്ട വിഴിഞ്ഞം പദ്ധതി പ്രദേശത്തെ പുലിമുട്ടില്‍ കരിങ്കല്ലിനുപകരം ടെട്രോപോഡുകളാണ് കടലോരത്ത് സ്ഥാപിച്ചത്. ഇതോടെ കടല്‍ കരയെടുക്കുന്ന പ്രഷ്‌നം ഇല്ലാതാവുകയാണുണ്ടായത്. മുംബൈയിലെ മറൈന്‍ ഡ്രൈവിലും യു. എസ്. എ, ജപ്പാന്‍, ദക്ഷിണ അമേരിക്ക എന്നീ രാജ്യങ്ങളിലും ഈ പദ്ധതി വന്‍വിജയമായിരുന്നു. ജല്ലിക്കല്ലും സിമന്റും ചേര്‍ത്താണ് ടെട്രോപോഡുകള്‍ നിര്‍മ്മിക്കുന്നത്. ഇതിനൊരെണ്ണത്തിന് പതിനായിരം രൂപ ചിലവ് വരും.
പടന്ന, ചിത്താരി, കാസര്‍കോട് കസബ, ചേരങ്കൈ, മെട്രോല്‍, കോയിപ്പാടി, മഞ്ചേശ്വരം കടലോരപ്രദേശങ്ങളിലാണ് ജില്ലയില്‍ ഏറ്റവും കൂടുതല്‍ കടലാക്രമണമുണ്ടാകുന്നത്. ഈ സ്ഥലങ്ങളില്‍ അടിയന്തിരമായി ടെട്രോപോഡുകള്‍ സ്ഥാപിച്ചാല്‍ കടലാക്രമണത്തെ പ്രതിരോധിക്കാനാവുമെന്നുറപ്പാണ്.
keywords:kasaragod-seashores-needs-tetrapodes
Post a Comment
0 Comments