കോഴിക്കോട് (www.evisionnews.in): കാന്തപുരം എ.പി അബൂബക്കര്‍ മുസ്ലിയാര്‍ നയിക്കുന്ന സമസ്തയുമായി സിപിഎം അടുക്കുന്നുവെന്ന പ്രചാരണം രാഷ്ട്രീയ കേന്ദ്രങ്ങളില്‍ ചര്‍ച്ചയായതിന് പിന്നാലെ തങ്ങളുമായി അടുക്കാന്‍ കാന്തപുരം ചില നിബന്ധനകള്‍ മുന്നോട്ടു വെച്ചത് പുറത്തുവന്നു.
കഴിഞ്ഞ ദിവസം സിപിഎമ്മിന് വേണ്ടി കാരന്തൂര്‍ മര്‍ക്കസില്‍ ചര്‍ച്ചയ്‌ക്കെത്തിയ എംഎല്‍എമാരായ കെ.ടി ജലീല്‍, പിടിഎ റഹീം എന്നിവരോടാണ് തിരുകേശ വിവാദത്തില്‍ സുന്നികളെ വെട്ടിലാക്കിയ പിണറായി വിജയന്റെ അധിക്ഷേപാര്‍ഹമായ പ്രസ്താവന പിന്‍വലിച്ച് മാപ്പുപറയണമെന്ന് കാന്തപുരം ആവശ്യപ്പെട്ടത്. കാന്തപുരം മുസ്ല്യാര്‍ ശഅ്‌റെ മുബാറക് എന്ന പേരില്‍ പള്ളിനിര്‍മാണത്തിന് രംഗത്തിറങ്ങിയപ്പോള്‍ അതിനിടയില്‍ തിരുകേശത്തിന്റെ പേരില്‍ പിണറായി അതിരൂക്ഷമായ ഭാഷയില്‍ സമസ്തയെ കടന്നാക്രമിച്ചിരുന്നു. ഇത് കാന്തപുരം വിഭാഗത്തെ കണക്കിന് ചൊടിപ്പിച്ചിരുന്നു. പ്രവാചകനെ സ്‌നേഹിക്കുന്ന വിശ്വാസികള്‍ അദ്ദേഹത്തിന്റെ ജീവിത ചര്യയെയാണ് ഉയര്‍ത്തിപ്പിടിക്കേണ്ടതെന്നും പിണറായി കാന്തപുരം സുന്നികളെ ഉപദേശിച്ചിരുന്നു. ഈ പ്രസ്താവനയ്ക്ക് പൊതുജനങ്ങള്‍ക്കിടയില്‍ വലിയ തോതില്‍ അംഗീകാരവും ലഭിച്ചു.
ആത്മീയ ചൂഷണങ്ങള്‍ക്കെതിരെയുള്ള ശക്തമായ മുന്നറിയിപ്പാണ് അന്ന് പിണറായി പുറപ്പെടുവിച്ചത്. പഞ്ചായത്ത് തെരഞ്ഞെടുപ്പിലും 2016ലെ നിയമസഭാ തെരഞ്ഞെടുപ്പിലും കാന്തപുരം വിഭാഗത്തിന്റെ പിന്തുണ ഉറപ്പാക്കുന്നതിന്റെ ആദ്യ പടിയെന്നോണമാണ് ഇടത് എം എല്‍ എമാരുടെ നേതൃത്വത്തില്‍ കാന്തപുരവുമായി കഴിഞ്ഞദിവസം മര്‍കസില്‍ വച്ച് ചര്‍ച്ച നടന്നത്.
കാന്തപുരം ഇത്തരമൊരു ഉപാധി വെച്ചതിനെ തുടര്‍ന്ന് പിണറായിയുടെ നിലപാടറിയാന്‍ കാത്തിരിക്കുകയാണ് മലബാറിലെ രാഷ്ട്രീയ കേന്ദ്രങ്ങള്‍. കാന്തപുരം മുന്നോട്ടു വെച്ച ഉപാധികള്‍ ജലീലും പിടിഎ റഹീമും സിപിഎം സംസ്ഥാന കമ്മിറ്റിയെ അറിയിക്കും. അതേ സമയം കോടിയേരി -കാന്തപുരം കൂടിക്കാഴ്ച ആഗസ്ത് 22 നടക്കുമെന്നാണ് സൂചന.
Keywords: kerala-kozikkod-news
Post a Comment
0 Comments