ശ്രീനഗർ:(www.evisionnews.in) ജമ്മുകാശ്‌മീരിലെ ദേശീയപാതയിൽ ഭീകരാക്രമണം. ആക്രമണത്തില്‍ രണ്ട് ബിഎസ്എഫ് ജവാന്മാർക്ക് മരിച്ചു. എട്ട് പേർക്ക് പരുക്കേറ്റു. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ബിഎസ്എഫ് ശക്തമായി തിരിച്ചടിച്ചതിനെ തുടർന്ന് ഒരു തീവ്രവാദിയെ വധിച്ചു. പ്രദേശത്ത് ഏറ്റുമുട്ടല്‍ തുടരുകയാണ്. കൂടുതൽ സേനയെ പ്രദേശത്തേക്ക് അയച്ചിട്ടുണ്ട്. ഉദംപൂരിലെ നാർസൂ പ്രദേശത്തെ ദേശീയപാതയിൽ ഇന്നു രാവിലെയോടെയാണ് ആക്രമണം ഉണ്ടായത്. ആക്രമണത്തിന് പിന്നില്‍ ആരാണെന്ന് വ്യക്തമല്ല.
അമർനാഥ് തീർഥാടകറ്റെ ലക്ഷ്യം വെച്ചാണ് ഭീകരാക്രമണം ഉണ്ടായത്. തീർഥാടകർ കടന്നുപോയതിനു തൊട്ടുപിന്നാലെ ശ്രീനഗറിൽ നിന്നും ജമ്മുവിലേക്ക് വരികയായിരുന്ന ബിഎസ്എഫിന്റെ വാഹനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഈ സാഹചര്യത്തില്‍ തീർഥാടക സംഘത്തെ ലക്ഷ്യമിട്ടായിരുന്നു ഭീകരാക്രമണം നടന്നതെന്നാണ് പ്രാഥമിക നിഗമനം. സംഭവസ്ഥലത്ത് ഉന്നത ഉദ്യോഗസ്ഥര്‍ എത്തി പരിശേധനകള്‍ നടത്തി തെളിവുകള്‍ ശേഖരിച്ചു.
ഏറെ നാളുകൾക്ക് ശേഷമാണ് ദേശീയപാതയിൽ ഇത്തരത്തിലുള്ളൊരു ആക്രമണമുണ്ടാകുന്നതെന്നും ഈ പ്രദേശം തീവ്രവാദികൾ ഇല്ലാത്ത സ്ഥലമായതിനാൽ ആശങ്കയുണ്ടെന്നും സംസ്ഥാനത്തിന്റെ മുൻ മുഖ്യമന്ത്രി ഒമർ അബ്ദുള്ള ട്വിറ്ററിലൂടെ പറഞ്ഞു.
ഏതാനും ദിവസം മുൻപ് ജമ്മു കശ്മീരിലെ പൊലീസ് ചെക് പോയന്‍റിന് നേരെ ഭീകരർ നടത്തിയ ആക്രമണത്തിൽ മൂന്നു പൊലീസുകാര്‍ക്ക് പരുക്കേറ്റിരുന്നു. കഴിഞ്ഞ ദിവസം ജമ്മു കാശ്‌മീര്‍ അതിര്‍ത്തിയിലെ ഇന്ത്യന്‍ പോസ്‌റ്റുകള്‍ക്ക് നേരെ പാകിസ്ഥാന്‍ ഷെല്ലാക്രമണം നടത്തിയിരുന്നു. അഖ്നൂര്‍ സെക്ടറില്‍ ചൊവ്വാഴ്ച പുലര്‍ച്ചെയോടെയാണു ഷെല്ലാക്രമണം നടന്നത്. ഇന്ത്യന്‍ സൈന്യവും ശക്തമായി തിരിച്ചടിച്ചു. നിയന്ത്രണരേഖയോട് ചേര്‍ന്ന അഖ്നൂര്‍ സെക്ടറിലെ ബിഎസ്എഫ് പോസ്‌റ്റുകള്‍ക്കു നേരേയാണ് പാക് ആക്രമണം നടന്നത്.
keywords:srinagar-jammu-kashmir-terrorist-attack
Post a Comment
0 Comments