മംഗളൂരു: (www.evisionnews.in) ഇസ്‌കോണ്‍ പ്രവര്‍ത്തകന്റെ മൃതദേഹം നേത്രാവതിപുഴയില്‍ കണ്ടെത്തി.
ബംഗളൂരു തിപ്പനഹള്ളിയിലെ സ്വദേശി രവികുമാറി(25)ന്റെ മൃതദേഹമാണ് ഞായറാഴ്ച്ച പുഴയില്‍ ഒഴുകിനടക്കുന്ന നിലയില്‍ കണ്ടത്. മൃതദേഹം കണ്ടവിവരം ഒരു മത്സ്യത്തൊഴിലാളിയാണ് പോലീസിനെ അറിയിച്ചത്. ഇസ്‌കോണിന്റെ മംഗലാപുരം ശാഖയിലെ പ്രവര്‍ത്തകനാണ് രവികുമാര്‍.
കുറച്ച് ദിവസം മുമ്പാണ് ഇയാളെ കാണാതായത്. മൃതദേഹത്തിന് നാലുദിവസമെങ്കിലും പഴക്കമുണ്ടാകും. കഴുത്തില്‍ മൊബൈല്‍ ഫോണ്‍ ചാര്‍ജറിന്റെ വയര്‍ കുരുക്കിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പോലീസ് ആദ്യം ആത്മഹത്യയായി രജിസ്റ്റര്‍ ചെയ്ത കേസ് സഹോദരന്‍ നരേന്ദ്രയുടെ പരാതിയെതുടര്‍ന്ന് കൊലക്കേസായി രജിസ്റ്റര്‍ ചെയ്ത് അന്വേഷണം തുടങ്ങി. തന്റെ സഹോദരന്റെ മരണത്തിന് പിന്നില്‍ ഇസ്‌കോണ്‍ മംഗളൂരു ശാഖാ മേധാവി താരുണ്യ സാഗര്‍ ദാസാണെന്ന് ആരോപിച്ചിട്ടുണ്ട്.
കഴിഞ്ഞ കുറച്ച് ദിവസങ്ങളായി രവികുമാര്‍ വീട്ടുകാരുമായി ബന്ധപ്പെട്ടിരുന്നില്ല. ഇതിനെകുറിച്ച് താരുണ്യ ദാസിനോട് ആരാഞ്ഞപ്പോള്‍ പരുശമായ ഭാഷയിലാണ് കിട്ടിയ മറുപടി. എന്‍ജീനിയറിം ബിരുദധാരിയായ രവികുമാര്‍ സൂറത്ത്കല്‍ എന്‍ ഐ ടി യില്‍ നിന്ന് എം-ടെക് പാസായി. സൂറത്തകലിലെ പഠനകാലത്താണ് ഇസ്‌കോണ്‍ പ്രസ്ഥാനത്തില്‍ ആകൃഷ്ഠനായത്. തുടര്‍ന്ന് ഇതിന്റെ മുഴുവന്‍ സമയപ്രവര്‍ത്തകനായി മാറുകയായിരുന്നു.
വര്‍ഷത്തില്‍ ഒന്നോരണ്ടോ തവണ മാത്രമാണ് വീട്ടില്‍ എത്തിയിരുന്നത്. രവികുമാറിന്റെ മരണത്തെകുറിച്ച് വിശദമായ അന്വേഷണം നടത്തുമെന്ന് മംഗളൂരു പോലീസ് കമ്മീഷനര്‍ എസ്. മുരുകന്‍ അറിയിച്ചു. ഉള്ളാള്‍ പോലീസാണ് കേസ് അന്വേഷിക്കുന്നത്. അതേസമയം രവികുമാറിന്റെ മരണത്തെകുറിച്ച് എന്തെങ്കിലും പ്രതികരിക്കാന്‍ ഇസ്‌കോണ്‍ നേതാക്കള്‍ വിസമ്മതിച്ചു.
ഭഗവാന്‍ ശ്രീ കൃഷ്ണന്റെ ഭക്തിമാര്‍ഗ്ഗം പ്രചരിപ്പിക്കുന്ന അന്താരാഷ്ട്ര സംഘടനയാണ് ഇസ്‌കോണ്‍ എന്ന ഇന്റര്‍ നാഷണല്‍ സൊസൈറ്റി ഫോര്‍ കൃഷ്ണാ കോണ്‍ഷ്യസ്‌നസ്.
keywords: iskon-student-deadbody
Post a Comment
0 Comments