മംഗളൂരു (www.evisionnews.in): കര്‍ണ്ണാടക തീരദേശ ഗ്രാമങ്ങളില്‍ വളരുന്ന മതമൗലിക വാദത്തെ തുറന്നുകാട്ടിയ ദൃശ്യമാധ്യമ പ്രവര്‍ത്തകന്‍ ഇര്‍ഷാദ് ഉപ്പിനങ്ങാടി മതമേധാവികള്‍ പുറപ്പെടുവിച്ച മതശാസനക്കെതിരെ പൊരുതുന്നു
'സ്വര്‍ഗത്തിന്റെ വഴിയില്‍ ചവിട്ടിയരക്കപ്പെടുന്ന സ്വപ്‌നങ്ങള്‍' എന്ന പേരില്‍ നിര്‍മ്മിച്ച ഹൃസ്വ ചിത്രം ബംഗ്ലൂരുവിലെ സ്വകാര്യ സദസില്‍ പ്രദര്‍ശിപ്പിച്ചിരുന്നു.അഞ്ചും ആറും വയസുള്ള മുസ്ലിം പെണ്‍കുട്ടികള്‍ തങ്ങളുടെ സ്‌കൂളില്‍ ഒരു പരിപാടിയല്‍ നൃത്തമവതരിപ്പിച്ചതിനെതിരെ മതനേതാക്കള്‍ ഫത്‌വ പുറപ്പെടുപ്പിച്ചിരുന്നു. ഈ വിഷയം ആധരാമാക്കിയാണ് ഇര്‍ഷാദ് ഹൃസ്വ ചിത്രം നിര്‍മ്മിച്ചത്.
മതനേതാക്കളുടെ ഭീഷണിയില്‍ തങ്ങള്‍ നിസ്സാഹയരാണെന്നും ഇതിനെ എതിര്‍ത്താല്‍ തങ്ങള്‍ മതത്തില്‍ നിന്നും പുറന്തള്ളപ്പെടുമെന്നും വിദ്യാര്‍ത്ഥികളുടെ രക്ഷിതാക്കള്‍ പറഞ്ഞതായും ഇര്‍ഷാദ് വെളിപ്പെടുത്തി.
ഞങ്ങള്‍ പറയുന്നതനുസരിച്ചാല്‍ സ്വര്‍ഗീയരാകുമെന്നും ധിക്കരിക്കുന്നവര്‍ക്കുള്ള സ്ഥാനം നരകത്തിലെന്നുമാണ് ഫത്‌വയില്‍ പറയുന്നത്. ഇതാണ് തനിക്ക് ചിത്രമെടുക്കാന്‍ പ്രേരകമായതെന്നും ഇര്‍ഷാദ് പറയുന്നു. ചിത്രം നിരവധി സ്വകാര്യ സദസുകളില്‍ പ്രദര്‍ശിപ്പിച്ചിട്ടുണ്ട്. ഇതേ തുടര്‍ന്ന് നിരവധി ഭീഷണികളും ഉയര്‍ന്നു. നൃത്ത പരിപാടികള്‍ അനിസ്‌ലാമികമാണെന്നാണ് പരക്കെ നടത്തുന്ന പ്രചാരണം(www.evisionnews.in).
മതമൗലികവാദത്തെ തുറന്നെതിര്‍ത്തതിന് ഇര്‍ഷാദ് ഇതിന് മുമ്പും ആക്രമണത്തിനിരയായിട്ടുണ്ട്. മംഗളൂരുവിലെ ചില നേഴ്‌സിങ്ങ് കോളജുകളില്‍ ശിരോവസ്ത്രം നിരോധിച്ചതിനെ എതിര്‍ത്തതിന് ഹിന്ദുത്വ ശക്തികളും മുസ്ലിം വിവാഹ ചടങ്ങുകളിലെ പടക്കം പൊട്ടിക്കലിനെയും ആഭാസ നൃത്തങ്ങള്‍ക്കെതിരെയും പ്രതികരിച്ചതിന് മുസ്ലിം മതനേതാക്കളും ഇര്‍ഷാദിനെതിരെ നേരത്തെ മുന്നറിയിപ്പ് നല്‍കിയിരുന്നു
ഹിന്ദുത്വ ശക്തികളുടെ സദാചാര പോലിസിംഗിനെതിരെ പ്രതികരിച്ചപ്പോള്‍ തന്നെ അഭിനന്ദിച്ച മുസ്ലിം സംഘടനകള്‍ നിര്‍ബന്ധ ബുര്‍ഖ ധാരണത്തെ വിമര്‍ശിച്ചപ്പോള്‍ തന്റെ കഥകഴിക്കാന്‍ രംഗത്തു വന്നതും ഇര്‍ഷാദ് ഓര്‍മ്മിപ്പിക്കുന്നു.
ഭൂരിപക്ഷ -ന്യൂനപക്ഷ വര്‍ഗീയ സംരഭങ്ങള്‍ പൊതു സമൂഹത്തിന് എതിരാണെന്നും ഇര്‍ഷാദ് മുന്നറിയിപ്പ് നല്‍കുന്നു(www.evisionnews.in). കര്‍ണ്ണാടക തീരപ്രദേശങ്ങളില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടിനിടയില്‍ ന്യൂനപക്ഷ വര്‍ഗ്ഗീയ ശക്തികള്‍ തഴച്ചുവളരാനിടയാക്കിയത് ഭുരിപക്ഷ വര്‍ഗ്ഗീയതയുടെ ഭീഭത്സത അതികഠിനമായതോടെയാണെന്നും ഇര്‍ഷാദ് പറയുന്നു. അതാണ് മതമൗലീക വാദികള്‍ തന്നെ ആദ്യം ആര്‍.എസ്.എസിന്റെ ഏജന്റായും കമ്മ്യൂണിസ്റ്റാക്കിയും ഒടുവില്‍ കാഫിറുമാക്കി മുദ്രകുത്തിയത്.
Keywords: Manglore-news-irshad-rss-mulim-film-fahtva
Post a Comment
0 Comments