Type Here to Get Search Results !

Bottom Ad

ഒരു യുദ്ധത്തിന്റെ ഓര്‍മ്മയില്‍ അവര്‍ സഡാക്കോയെ നെഞ്ചിലേറ്റി


കാസര്‍കോട് (www.evisionnews.in)മനുഷ്യ ജീവിതങ്ങള്‍ക്കുമുന്നിലേക്ക് അണുബോംബ് പെയ്തിറങ്ങിയ ആ നിമിഷത്തിന്റെ നടക്കന്ന ഓര്‍മ്മയില്‍ ബിരിക്കുളം എ.യു.പി സ്‌കൂളിലെ കുട്ടികള്‍ കണ്ണീര്‍ പൊഴിച്ച് നിശബ്ദരായി. ഹിരോഷിമ ദിനത്തോടനുബന്ധിച്ച് സഡാക്കോയുടെ വേഷമിട്ട കുട്ടികള്‍ സമാധാനത്തിന്റെ പക്ഷികള്‍ പറത്തി യുദ്ധ വിരുദ്ധ പ്രവര്‍ത്തനങ്ങള്‍ക്ക് തുടക്കമിട്ടു. സാമൂഹ്യ ശാസ്ത്ര ക്ലബ്ബിന്റെ നേതൃത്വത്തിലായിരുന്നു പരിപാടി. സൂര്യകല, പി.ശ്രീവിദ്യ, വി.കെ.റീന, അനിത, ജിജോ.പി.ജോസഫ്, അനിതകുമാരി, ബിന്ദു നേതൃത്വം നല്‍കി.


Post a Comment

0 Comments

Top Post Ad

Below Post Ad