കാഞ്ഞങ്ങാട് (www.evisionnews.in): കൂടുതല്‍ സ്ത്രീധനവും സ്വര്‍ണവും ആവശ്യപ്പെട്ട് ഭാര്യയെ മാനസികമായും ശാരീരികമായും പീഡിപ്പിച്ച ക്ഷേത്രപുരോഹിതനായ ഭര്‍ത്താവിനും സഹോദരനുമെതിരെ കേസ്.
ആനന്ദാശ്രമം വിഷ്ണു മംഗലത്തെ അരവിന്ദാക്ഷന്‍ നായരുടെ മകള്‍ വിമല എന്ന സ്മിത(31)യുടെ പരാതിയില്‍ ഭര്‍ത്താവ് തൃശൂര്‍ രവിപുരം മംഗലം ശ്രീകൃഷ്ണക്ഷേത്ര പുരോഹിതനും വയനാട് വൈത്തിരി സ്വദേശി നാരായണന്‍ നമ്പൂതിരി, സഹോദരന്‍ സുബ്രഹ്മണ്യന്‍ നമ്പൂതിരി എന്നിവര്‍ക്കെതിരെയാണ് ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തത്.
2014 ഡിസംബര്‍ 15നാണ് നാരായണന്‍ നമ്പൂതിരിയം വിമലയും വിവാഹിതരായത്. ഇവര്‍ തൃശൂര്‍ താന്നിക്കൂട്ടത്ത് വാടക വീട്ടില്‍ താമസിച്ചുവരികയായിരുന്നു. അതിനിടയിലാണ് കൂടുതല്‍ സ്ത്രീധനമാവശ്യപ്പെട്ട് പീഡനം തുടങ്ങിയത്. പീഡനത്തില്‍ സഹികെട്ട വിമല തൃശൂരിലെ താമസം മതിയാക്കി സ്വന്തം വീട്ടില്‍ വന്ന് അമ്മയോടൊപ്പം താമസം തുടങ്ങി. ഇതിനിടെ ഇവിടെയെത്തിയ ഭര്‍ത്താവും സഹോദരനും ചേര്‍ന്ന് രണ്ടരപവന്റെ താലിമാലയും മോതിരവും ഊരിവാങ്ങിയശേഷം കയ്യിലുണ്ടായിരുന്ന 37,000 രൂപയും പിടിച്ചുവാങ്ങി. ബഹളം കേട്ട് അയല്‍ക്കാര്‍ ഓടികൂടിയപ്പോള്‍ ഇരുവരും രക്ഷപ്പെട്ടുവെന്നുമാണ് പരാതി.
വിമലയുടെ രണ്ടാംവിവാഹമാണ്. ആദ്യവിവാഹം നാരായണന്‍ നമ്പൂതിരിയുടെ ഒരകന്നബന്ധുവുമായിട്ടായിരുന്നു. ഈ ബന്ധം ഒഴിവാക്കിയപ്പോഴാണ് നാരായണന്‍ നമ്പൂതിരി വേളികഴിച്ചത്.
Keywords: Kasaragod-knd-case-police-physical harassment
Post a Comment
0 Comments