കാസര്‍കോട്: (www.evisionnews.in) പാലക്കാട് റെയില്‍വേ സ്റ്റേഷനില്‍ 47 ലക്ഷം രൂപ വിലമതിക്കുന്ന രണ്ടു കിലോഗ്രാം സ്വര്‍ണ്ണം ഗള്‍ഫില്‍ നിന്ന് നേപ്പാള്‍ വഴി കൊല്‍ക്കത്തയിലെത്തിച്ചു കോഴിക്കോട്ടേക്ക് കൊടുത്തയച്ചതാണെന്ന് അന്വേഷണ സംഘത്തിനു വിവരം കിട്ടി.
ഞായറാഴ്ച പാലക്കാട്ട് നടന്ന സ്വര്‍ണ വേട്ടയില്‍ കോഴിക്കോട്ടുകാരനടക്കം മൂന്ന് കാസര്‍കോട് സ്വദേശികള്‍ പിടിയിലായിരുന്നു.ഗള്‍ഫ് കേന്ദ്രമാക്കി കേരളത്തിലേക്ക് സ്വര്‍ണം കടത്തുന്ന വന്‍ മാഫിയയാണ് കള്ളക്കടത്ത് നിയന്ത്രിക്കുന്നത്.കരിപ്പൂര്‍ നെടുമ്പാശ്ശേരി മംഗളൂരു വിമാനത്താവളങ്ങളില്‍ സ്വര്‍ണവേട്ട ശക്തമായപ്പോഴാണ് കള്ളക്കടത്ത് ട്രെയിന്‍ വഴിയാക്കാന്‍ മാഫിയ സംഘം പുതു മാര്‍ഗം കണ്ടെത്തിയത്.പാലക്കാട്ട് പിടിയിലായ നാലുപേരും കരിയര്‍മാരാണെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം .ഗള്‍ഫില്‍നിന്നു ശ്രീലങ്കയിലേക്കും നേപ്പാള്‍, ബംഗ്ലാദേശ് എന്നിവിടങ്ങളിലേക്കും സ്വര്‍ണമെത്തിച്ച് കൊല്‍ക്കത്ത വഴി കേരളത്തിലേക്ക് കടത്തുന്ന പദ്ധതിക്ക് വന്‍ സാധ്യതയുണ്ടെന്നാണ് മാഫിയയുടെ കണ്ടെത്തല്‍. കേരളത്തിലെ വിമാനത്താവളങ്ങളില്‍ സ്വര്‍ണവുമായിറങ്ങാന്‍ കരിയര്‍മാര്‍ തയ്യാറാകാത്തതും കള്ളക്കടത്തിന് പുതുവഴി തേടാന്‍ മാഫിയകളെ നിര്‍ബന്ധിതരാക്കി . പാലക്കാട് പിടിയിലായ കോഴിക്കോട് എലത്തൂരിലെ മുഹമ്മദ് യാസിര്‍,കാസര്‍കോട് സ്വദേശികളായ കെ.അറാഫാത്,അബ്ദുല്‍റാഷിദ് ,മുഹമ്മദ് ഇക്ബാല്‍ എന്നിവര്‍ക്ക് സ്വര്‍ണത്തിന്റെ ഉറവിടം അറിയുമെന്നാണ് കേന്ദ്ര എജന്‍സികളുടെ നിഗമനം. പാലക്കാട് കേസിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് അന്വേഷകസംഘം കോഴിക്കോട്ടെയും കാസര്‍ക്കോട്ടെയും പതികളുടെ വീടുകള്‍ പരിശോധിക്കും .അതിനിടെ നാലു പ്രതികളേയും തിങ്കളാഴ്ച്ച ജുഡീഷ്യല്‍ ഒന്നാം ക്ലാസ്സ് മജിസ്‌ട്രേറ്റ് കോടതിയില്‍ ഹജരാക്കി.
Keywords: gulf-gold-mafia
Post a Comment
0 Comments