Type Here to Get Search Results !

Bottom Ad

യുവാവിൽ നിന്ന് സ്വർണ്ണമടങ്ങിയ ബാഗ് തട്ടിയ മൂന്ന് കാസർകോട് സ്വദേശികൾ അറസ്റ്റിൽ


കാസർകോട്:(www.evisionnews.in)കള്ളക്കടത്തായി കൊണ്ട് വന്ന രണ്ടുകിലോഗ്രാം സ്വർണ്ണമടങ്ങിയ ബാഗ് ട്രെയിനിൽ നിന്ന് തട്ടിയെടുക്കാനുള്ള ശ്രമത്തിനിടയിൽ മൂന്ന് കാസർകോട് സ്വദേശികളും ക്യാമറ സ്റ്റാൻഡിൽ സ്വർണ്ണം കടത്തിയ യുവാവും അറസ്റ്റിൽ.ഞായറാഴ്ച പാലക്കാട്‌ റെയിൽവേ സ്റ്റെഷനിൽ ആയിരുന്നു സംഭവം.കോഴിക്കോട് എലത്തൂർ എരഞ്ഞിക്കൽ അയനിക്കാട്ടെ മുഹമ്മദ്‌ യാസിർ(35) ജാൽസൂർ കാനിക്കാളി പള്ളയിലെ പൊവ്വൽ ഹൗസിൽ മുഹമ്മദ്‌ ഇഖ്‌ബാൽ(29)കാഞ്ഞങ്ങാട് മീനാപ്പീസ് പികെ ഹൗസിലെ അറഫാത്ത്(20)ചട്ടഞ്ചാൽ പിവി ഹൗസിലെ അബ്ദുൽ റാഷിദ്‌(27)എന്നിവരാണ് അറസ്റ്റിലായത്.കൊൽകത്തയിൽ നിന്നും ഒരാൾ കോഴിക്കോട് സ്വദേശിക്ക് കൈമാറാൻ എല്പിച്ചതാണ് ബാഗ്‌ എന്നാണ് മുഹമ്മദ്‌ യാസിറിനെ ചോദ്യം ചെയ്തപ്പോൾ പറഞ്ഞത്.യാസിറിന്റെ മൊഴിയിൽ മൊഴിയിൽ സംശയമുണ്ടന്നും കേസ് റയിൽവേ പോലീസിനു കൈമാറുമെന്നും ആർപിഎഫ് പറഞ്ഞു.

keywords :gold-robbers-arrest-rpf

Post a Comment

0 Comments

Top Post Ad

Below Post Ad