ദുബായ്:(www.evisionnews.in) യുഎഇയിലെ അജ്മാനില്‍ നിന്നും മല്‍സ്യബന്ധനത്തിനു പോയ എഴുപതോളം ഇന്ത്യക്കാരെ ഇറാന്‍ തടവിലാക്കി. അതിര്‍ത്തി ലംഘിച്ചുവെന്ന കുറ്റം ആരോപിച്ചാണ് ഇവരെ സേന പിടികൂടിയത്.
എല്ലാവരും തമിഴ്‌നാട് സ്വദേശികളാണ്. ജൂലൈ 21ന് അജ്മാനില്‍ നിന്ന് ആറുബോട്ടുകളില്‍ പുറപ്പെട്ട തൊഴിലാളികള്‍ ആഗസ്റ്റ് മൂന്നിനാണ് മൂന്നിനാണു കസ്റ്റഡിലായത്. പെനോ, കില്‍ടന്‍, സിലുവൈ, കുമാര്‍, രാജ, ജാക്‌സന്‍ എന്നിവരാണ് ബോട്ടുകളുടെ ക്യാപ്റ്റന്‍മാര്‍.
തടവിലായവര്‍ ചെന്നൈ സൗത്ത് ഏഷ്യന്‍ ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റിയുടെ സഹായം തേടി. കന്യാകുമാരി, തിരുനെല്‍വേലി, തൂത്തുക്കുടി ജില്ലയില്‍ നിന്നുള്ളവരാണിവര്‍. തടവിലായവരെ എത്രയും പെട്ടെന്നു മോചിപ്പിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രി, തമിഴ്‌നാട് മുഖ്യമന്ത്രി എന്നിവര്‍ക്ക് ഫിഷര്‍മെന്‍ ഫ്രറ്റേണിറ്റി ജനറല്‍ സെക്രട്ടറി ഫാ. ചര്‍ച്ചില്‍ നിവേദനം നല്‍കി.
keywords: fisherman-iran-thamilnadu
Post a Comment
0 Comments