കാസര്‍കോട്: (www.evisionnews.in) തദ്ദേശസ്വയംഭരണ തെരഞ്ഞെടുപ്പ് കാര്യങ്ങള്‍ ചര്‍ച്ചചെയ്യുന്നതിന് ജില്ലയില്‍ തെരഞ്ഞെടുപ്പിന്റെ മുന്നൊരുക്കങ്ങള്‍ക്കായി രൂപീകരിച്ച പാര്‍ലമെന്ററി ബോര്‍ഡിന്റെ ആദ്യയോഗം നാളെ ചേരും. സംസ്ഥാന നേതൃത്വം നിയോഗിച്ച വി. കെ. അബ്ദുല്‍ ഖാദര്‍ മൗലവി, അബ്ദുല്‍ റഹ്മാന്‍ രണ്ടത്താണി, ചെര്‍ക്കളം അബ്ദുള്ള, എം. സി ഖമറുദ്ദീന്‍, പി. കെ. ഫിറോസ് എന്നിവരാണ് ബോര്‍ഡിലെ അംഗങ്ങള്‍. ജില്ലയിലെ പ്രധാനപ്പെട്ട മറ്റു നേതാക്കളുമായി ചര്‍ച്ചനടത്തി തെരഞ്ഞെടുപ്പിനുള്ള തയ്യാറെടുപ്പ് നടത്താനാണ് യോഗം.
സ്ഥാനാര്‍ത്ഥി നിര്‍ണ്ണയവും പുതുതായി രൂപീകരിച്ച പഞ്ചായത്തുകളില്‍ സ്വീകരിക്കേണ്ട നിലപാടുകളും യോഗത്തില്‍ ചര്‍ച്ചയാവും. യു. ഡി. എഫില്‍ ഇടക്കിടെ തലപൊക്കുന്ന ലീഗ്-കോണ്‍ഗ്രസ് തര്‍ക്കങ്ങളും മുഖ്യ ചര്‍ച്ചാവിഷയമാവും. കഴിഞ്ഞ തെരഞ്ഞെടുപ്പില്‍ ലീഗിന് മൊഗ്രാല്‍ പുത്തൂറില്‍ ഒറ്റക്ക് മത്സരിക്കേണ്ടിവന്നസ്ഥിതിയും കാഞ്ഞങ്ങാട്ടെ മദ്യശാലയിലുടക്കി ചെയര്‍മാന്‍ പദവി നഷ്ടപ്പെട്ടതുമടക്കം ഭാവികാര്യങ്ങള്‍ തീരുമാനിക്കലാണ് യോഗത്തിലെ മറ്റൊരു അജണ്ട.
keywords: election-iuml-parliamentary
Post a Comment
0 Comments