എന്മകജെ(www.evisionnews.in)എന്മകജെ പഞ്ചായത്തിലെ ജില്ലാപോലീസ് മേധാവി ഡോ.എ ശ്രീനിവാസിന്റെ നേതൃത്വത്തില്‍ ബന്പുത്തടുക്ക പട്ടികജാതി പട്ടികവര്‍ഗ കോളനിയില്‍ അദാലത്ത് സംഘടിപ്പിച്ചു. ബദിയടുക്ക പോലീസ് സ്റ്റേഷന് പരിധിയിലെ രണ്ട് കോളനികളായ സര്പ്പങ്കള, രങ്കൊച്ചി കോളനികളെ പരാതികളാണ് അദാലത്തില്‍ സ്വീകരിച്ചത്. മഹിളാസമാജത്തിന് സമീപം നടന്ന അദാലത്തില്‍132 പരാതികള്‍ ലഭിച്ചു. 300 ഓളം കോളനി നിവാസികള്‍ അദാലത്തില്‍ പങ്കെടുത്തു. മഞ്ചേശ്വരം ബ്ലോക്ക് പഞ്ചായത്ത് അംഗം എന്‍.എസ് ശങ്കര അദ്ധ്യക്ഷത വഹിച്ചു. എന്മകജെ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ജെ.എസ് സോമശേഖര, എസ്.എം.എസ് ഡി.വൈ.എസ്.പി എം. സുരേന്ദ്രന്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എം.എ ആയിഷ, അംഗം വൈ ശാരദ, സി.ഐ പി.കെ സുധാകരന്, ബദിയടുക്ക എസ്.ഐ അണ്ണുനായിക്, അഡീഷണല്‍ എസ്.ഐ രത്നാകര, എസ്.ഒ പി.ബി ബഷീര്‍, ട്രൈബല്‍ എക്സറ്റെന്ഷന് ഓഫീസര്‍ ധനലക്ഷ്മി, എസ്.സി പ്രമോട്ടര്‍ പി.ലക്ഷ്മണ തുടങ്ങിയവര്‍ സംബന്ധിച്ചു. ബദിയടുക്ക ജനമൈത്രി ബീറ്റ് ഓഫീസര്‍ അജയ കുമാര്‍ സ്വാഗതവും എസ്.സി പ്രമോട്ടര്‍ ദയാനന്ദ പാട്ടേല നന്ദിയും പറഞ്ഞു. സാമൂഹിക നീതി, കൃഷി, ആരോഗ്യം എക്സൈസ്, റവന്യൂ, വൈദ്യുതി, വിദ്യാഭ്യാസം തുടങ്ങിയ വകുപ്പുകളുടെ ഉദ്യോഗസ്ഥര്‍ പങ്കെടുത്തു.
keywords : kasaragod-district-police-chief-adhalath-badiyadka-colony
Post a Comment
0 Comments