കാസര്‍കോട് :(www.evisionnews.in)ഹെല്‍ത്ത് പാക്കേജില്‍ ഉള്‍പ്പെടുത്തി രണ്ടു കോടി രൂപ ചെലവഴിച്ച്് ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാന്‍ യൂണിറ്റ് ആരംഭിച്ചു. എച്ച് എല്‍ എല്ലുമായി സഹകരിച്ച് നടക്കുന്ന സിടി സ്‌കാന്‍ യൂണിറ്റ് ജില്ലാ ആശുപത്രിയിലെത്തുന്ന രോഗികള്‍ക്ക് ഒരനുഗ്രഹമായിരിക്കും. ജില്ലാ ആശുപത്രിയിലെ താഴത്തെ നിലയിലാണ് സിടി സ്‌കാന്‍ യൂണിറ്റില്‍ പ്രവര്‍ത്തിക്കുക.ഇനി ജീവനക്കാര്‍ക്കുളള പരിശീലനവും സോഫ്റ്റ് വെയര്‍ ഇന്‍സ്റ്റാളേഷനും കൂടിക്കഴിഞ്ഞാല്‍ യൂണിറ്റ്് പ്രവര്‍ത്തന ക്ഷമമാകും. ഇത് ഒരാഴ്ചയ്ക്കകം പൂര്‍ത്തീകരിക്കും. സ്വകാര്യ യൂണിറ്റുകളുടെ ചാര്‍ജ്ജിനേക്കാള്‍ പകുതിയോളമേ ജില്ലാ ആശുപത്രിയില്‍ സിടി സ്‌കാനിന് രോഗികളില്‍ നിന്ന് ഈടാക്കുകയുളളൂ. ബിപിഎല്‍ കാര്‍ഡുടമകള്‍ക്ക് പ്രത്യേക പരിഗണന നല്‍കും.
13-ാം ധനകാര്യ കമ്മീഷന്റെ ഗ്രാന്റ് ഉപയോഗിച്ചാണ് ജില്ലാ ആശുപത്രി കാഷ്വാലിറ്റിയോടനുബന്ധിച്ച് ലെവല്‍ത്രീ ട്രോമാകെയര്‍ സെന്റര്‍ സ്ഥാപിക്കുന്നത്. ഇതിനായി സംസ്ഥാന സര്‍ക്കാറിന്റെ 35 ലക്ഷം രൂപ അനുവദിച്ചിട്ടുണ്ട്. 50 ലക്ഷം രൂപാ ഉപകരണങ്ങള്‍ക്ക് അനുവദിക്കും. അപകടങ്ങളില്‍പ്പെട്ട രോഗികള്‍ക്ക് മികച്ചസേവനം നല്‍കാന്‍ കഴിയും എന്നതാണ് ട്രോമാകെയര്‍ യൂണിറ്റിന്റെ പ്രത്യേകത. പ്രത്യേകം പരിശീലനം ആര്‍ജ്ജിച്ച ജീവനക്കാര്‍ ട്രോമാകെയര്‍ യൂണിറ്റില്‍ ഉണ്ടായിരിക്കും.
ജില്ലയുടെ ചിരകാല അഭിലാഷമായ സ്ത്രീകളുടേയും കുട്ടികളുടേയും ആശുപത്രി കാഞ്ഞങ്ങാട് യാഥാര്‍ത്ഥ്യമാവുകയാണ് . പുതിയ കോട്ടയിലെ പഴയ ജില്ലാ ആശുപത്രി കെട്ടിടം നിലകൊളളുന്ന സ്ഥലത്താണ് മാതൃ-ശിശു യൂണിറ്റ് സ്ഥാപിക്കുന്നത്. മൂന്നരകോടി ചെലവില്‍ മൂന്ന് നിലകളിലുള്ള കെട്ടിടങ്ങളാണ് നിര്‍മ്മിക്കാന്‍ പോകുന്നത്. ഏഴുകോടി രൂപയുടെ പ്രൊജക്ടാണിത്. ആശുപത്രി യാഥാര്‍ത്ഥ്യമാകുന്നതോടെ ജില്ലയിലെ ശിശുക്കള്‍ക്കും സ്ത്രീകള്‍ക്കും ആരോഗ്യ രംഗത്ത് വലിയ മാറ്റങ്ങളാണുണ്ടാകുക.
keywords : kasaragod-district-hospital-ct-scan-start
Post a Comment
0 Comments