Type Here to Get Search Results !

Bottom Ad

അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ആഗസ്റ്റ് 15ന് ഡിവൈഎഫ്‌ഐയുടെ യുവജന പരേഡ്


കാസറഗോഡ്: (www.evisonnews.in)അഴിമതിക്കും വര്‍ഗീയതയ്ക്കുമെതിരെ ആഗസ്റ്റ് 15 ന്  ഡിവൈഎഫ്‌ഐ 12 കേന്ദ്രങ്ങളില്‍ യുവജന പരേഡ് സംഘടിപ്പിക്കും
രാജ്യം 68ാം സ്വാതന്ത്രദിനം ആഘോഷിക്കുന്ന വേളയില്‍  ജനാധിപത്യത്തിനും മതനിരപേക്ഷതയ്ക്കും കടുത്ത വെല്ലുവിളികള്‍ നേരിടുകയാണ്.  അഴിമതിയുടെ കാര്യത്തില്‍ കോണ്‍ഗ്രസ് സര്‍ക്കാരിനെ വെല്ലുന്ന രീതിയില്‍  ബിജെപി മുന്നേറുകയാണ്. ഇന്ത്യന്‍ മതനിരപേക്ഷതയ്ക്ക് കടുത്ത വെല്ലുവിളികള്‍ ഉയര്‍ത്തുന്ന നിലപാടുകളാണ് കേന്ദ്രം ഭരിക്കുന്ന മോഡി സര്‍ക്കാര്‍ എടുത്തു കൊണ്ടിരിക്കുന്നത്.  ഇതിനെല്ലം എതിരെ യുവജനങ്ങളുടെ ശക്തമായ പ്രതികരണമായി  ആഗസറ്റ് 15 ന്റെ യുവജന പരേഡ് മാറും. ജില്ലയില്‍ തൃക്കരിപ്പൂര്‍,മടക്കര, തൈക്കടപ്പുറം,കുന്നുംകൈ,തട്ടുമ്മല്‍, ചാമുണ്ഡിക്കുന്ന്, പൂച്ചക്കാട്, പള്ളത്തിങ്കാല്‍, മുള്ളരിയ ,ചെര്‍ക്കള,പെര്‍ള്ള മീയ്യപ്പദവ് എന്നീ കേന്ദ്രങ്ങളിലാണ് യുവജന പരേഡ് സംഘടിപ്പിക്കുന്നത്  




keywords : corruption-august-15-dyfi-center-pared-organize

Post a Comment

0 Comments

Top Post Ad

Below Post Ad