Type Here to Get Search Results !

Bottom Ad

ചീഫ് എഞ്ചീനിയര്‍മാര്‍ക്കെതിരെയുള്ള നടപടി ആഭ്യന്തര മന്ത്രിയെ യൂത്ത് വിങ്ങ് അഭിനന്ദിച്ചു

evisionnews



കാസർകോട്:(www.evisionnews.in)കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ പേരില്‍ കോടിക്കണക്കിന് രൂപയുടെ ബിനാമി പ്രവര്‍ത്തികള്‍ നടത്തി കോര്‍പറേറ്റുകളെ സഹായിച്ചിരുന്ന നടപടിക്ക് കൂട്ടുനിന്ന റോഡ്‌സ് ചീഫ് എഞ്ചിനീയര്‍ സതീശനേയും ഇറിഗേഷന്‍ ചീഫ്എഞ്ചിനീയര്‍ മഹാദേവനേയും സസ്പന്റ് ചെയ്ത ആഭ്യന്തര മന്ത്രി ശ്രീ. രമേശ് ചെന്നിത്തലയെ കേരള ഗവണ്‍മെന്റ് കോണ്‍ട്രാക്‌റ്റേര്‍സ് യൂത്ത് വിങ്ങ് ജില്ലാകമ്മറ്റി യോഗം അഭിനന്ദിച്ചു.

കേരളത്തിലെ കരാറുകാര്‍ക്ക് കോടിക്കണക്കിന് രൂപയുടെ കുടിശ്ശിക നല്‍കാനിരിക്കെ ടെന്‍ഡറില്ലാതെ പ്രവര്‍ത്തികള്‍ നല്‍കിയും മുന്‍ഗണന ക്രമം മറികടന്ന് ബില്‍ നല്‍കുകയും കണ്‍സ്ട്രക്ഷന്‍ കോര്‍പറേഷന്റെ പേരില്‍ ബിനാമികളെ പ്രോത്സാഹിപ്പിച്ചും അഴിമതിക്ക് കൂട്ടുനിന്ന നടപടി പ്രതിഷേധാർഹമാണ്.

യോഗത്തില്‍ പ്രസിഡന്റ് സി.എച്ച് മൊയ്തീന്‍ ചാപ്പാടി അധ്യക്ഷത വഹിച്ചു. സെക്രട്ടറി ജാസിര്‍ ചെങ്കള സ്വാഗതം പറഞ്ഞു.

keywords :contractors-youth-wing-kasaragod

Post a Comment

0 Comments

Top Post Ad

Below Post Ad