കാസര്‍കോട് :(www.evisonnews.in) പുതിയ ജില്ലാ കോണ്‍ഗ്രസ് കമ്മിറ്റിയെ പ്രഖ്യാപിച്ചു.ചൊവ്വാഴ്ച പാര്‍ട്ടി ആസ്ഥാനത്ത് കെ.പി.സി.സി പ്രസിഡണ്ട് വി.എം സുധീരനാണ് പുതിയ ഭാരവാഹികളെ പ്രഖ്യാപിച്ചത്
പുതുയ കമ്മിറ്റിക്കെതിരെ കീഴ്ത്തട്ടു മുതല്‍ വ്യാപകമായ അമര്‍ഷം ഉയര്‍ന്നിട്ടുണ്ട്.സംഘടനാ ചട്ടങ്ങള്‍ക്കും മാനദണ്ഡങ്ങള്‍ക്കും വിരുദ്ധമായാണ് നോമിനേഷനെന്ന് പരാതി ഉയര്‍ന്ന് കഴിഞ്ഞു.
ഇതേ ചോല്ലി പാര്‍ട്ടിക്കുള്ളില്‍ വന്‍ പ്രതിഷേധങ്ങളും പടലപ്പിണക്കങ്ങളും ഗ്രൂപ്പ്‌പോരും മുറുകുമെന്ന് ഉറപ്പാണ്.
ഗ്രൂപ്പുസമാവാക്യങ്ങളെ തൃപ്തിപ്പെടുത്താനാണ് ഒരു ജംബോ കമ്മിറ്റിയെ പ്രഖ്യാപിക്കാന്‍ കെ.പി.സി.സി നിര്‍ബന്ധിതമായത്.ഭാരവാഹി പട്ടികയില്‍ മഞ്ചേശ്വരം ബ്ലോക്കിനെ പൂര്‍ണ്ണമായും അവഗണിച്ചു.ചില പ്രത്യേക സമുദായങ്ങള്‍ക്ക് വര്‍ധിത പരിഗണന നല്‍കിയെന്നും വിമര്‍ശനമുണ്ട്
എ ഗ്രൂപ്പില്‍പെട്ട ഭാരവാഹികളേറയും പുതുമുഖങ്ങളാണ്.അതേ സമയം ഐ ഗ്രൂപ്പ് പുതിയ മുഖങ്ങളെ പാടെ തഴയുകയാണ് ചെയ്തത്
മുതിര്‍ന്ന നേതാക്കളായ കെ.വെളുത്തമ്പു, പി.ഗംഗാധരന്‍ നായര്‍ എം.സിജോസ്.കരിമ്പില കൃഷ്ണന്‍,ബാലകൃഷ്ണന്‍ വോര്‍ക്കുട്‌ലു, പി.എ അഷ്‌റഫ് അലി തുടങ്ങിയവരും പുതിയ കമ്മിറ്റിയിലില്ല.ഇവരെ കെ.പി.സി.സി നിര്‍വ്വാഹക സമിതിയില്‍ ഉള്‍പ്പെടുത്താനാണ് ശ്രമം. കോണ്‍ഗ്രസ് നേതൃത്വത്തിനെ ഹൈ-ടെക് വല്‍ക്കരിക്കുന്ന രാഹുല്‍ ഗാന്ധിയുടെ പദ്ധതികളാണ് ഭാരവാഹികളുടെ നോമിനേഷന്ആധാരമായത്
ഭാരവാഹികൾ :
അഡ്വ. കെ.കെ.രാജേന്ദ്രന്‍, പി.ജി.ദേവ്, പി.കെ.ഫൈസല്‍, ഹക്കിം കുന്നില്‍, എന്നിവരാണ് ഡിസിസിയുടെ പുതിയ വൈസ് പ്രസിഡണ്ടുമാര്‍. ജനറല്‍ സെക്രട്ടറിമാരായി അഡ്വ.ഏ.ഗോവിന്ദന്‍ നായര്‍, ഗീതാകൃഷ്ണന്‍, സെബാസ്റ്റ്യന്‍ പതാലി, പി.വി.സുരേഷ്, എം.അസിനാര്‍, കെ.പി.പ്രകാശന്‍, കെ.വി.സുധാകരന്‍, കരുണ്‍ താപ്പ, സുന്ദര ആരിക്കാടി, എം.കുഞ്ഞമ്പു നമ്പ്യാര്‍, ധന്യ സുരേഷ്, ജെ.എസ്.സോമശേഖര, എന്‍.കേശവ പ്രസാദ്, വി.ആര്‍.വിദ്യാസാഗര്‍, മാമുനി വിജയന്‍, എം.സി.പ്രഭാകരന്‍, കല്ലഗെ ചന്ദ്രശേഖര റാവു, സി.വി.ജെയിംസ്, ടോമി പ്ലാച്ചേരി, ബാലകൃഷ്ണന്‍ പെരിയ, ഹരീഷ്.പി.നായര്‍, അഡ്വ. വിനോദ് കുമാര്‍, വിനോദ് കുമാര്‍ പള്ളയില്‍ വീട് എന്നിവരെ നോമിനേറ്റ് ചെയ്തു.പാദൂര്‍ കുഞ്ഞാമുവാണ് ട്രഷറര്‍. മുപ്പതംഗം എക്‌സിക്യൂട്ടീവ് അംഗ കമ്മിറ്റിയുടെ പട്ടികയും കെപിസിസി അംഗീകരിച്ചിട്ടുണ്ട്.
keywords: congress-commitee-jambo
Post a Comment
0 Comments