കോഴിക്കോട് :(www.evisionnews.in) നിലവിളക്ക് കൊളുത്തുന്നതിനെ ചൊല്ലി മുസ്ലിം സംഘടനകളിൽ കത്തി നിന്നിരുന്ന വിവാദത്തെ ആളിക്കത്തിച്ച ഇ.കെ വിഭാഗം എസ്.വൈ.എസ് സംസ്ഥാന വൈസ് പ്രസിഡണ്ട് മുസ്തഫൽ ഫൈസിയെ തൽസ്ഥാനത്ത് നിന്ന് മാറ്റി. ബിസ്മി ചൊല്ലി നിലവിളക്ക് കൊളുത്തിയാൽ അത് ഇസ്ലാമിക വിരുദ്ധമാവുകയില്ലെന്നില്ലെന്നാണ് മുസ്തഫൽ ഫൈസി കഴിഞ്ഞ ദിവസം തന്റെ ഫേസ് ബുക്കിൽ കുറിച്ചത്.ഫൈസിയുടെ ഈ അഭിപ്രായം നവമാധ്യമങ്ങളിലും സമസ്തക്കുള്ളിലും വൻ ചർച്ചയ്ക്ക് വഴിയൊരുക്കിയിരുന്നു.നിലവിളക്ക് കൊളുത്തൽ ഇസ്ലാമികമല്ലെന്ന് പാണക്കാട് ഹൈദരലി ശിഹാബ് തങ്ങൾ നയം വ്യക്തമാക്കിയതിന് പിന്നാലെയാണ് മുസ്തഫൽ ഫൈസി ബിസ്മി ചൊല്ലി നിലവിളക്ക് കൊളുത്തുന്നത് തെറ്റല്ലെന്ന് ഫേസ്ബുക്കിലൂടെ വാദിച്ചത്.
keywords :musthafal-faizy-sys-iuml
Post a Comment
0 Comments