Type Here to Get Search Results !

Bottom Ad

ചൗക്കി സ്വദേശി കൊയ്‌ലാണ്ടിയില്‍ ട്രൈനില്‍ നിന്ന് വീണ് മരിച്ചു


കാസര്‍കോട്: (www.evisionnews.in) തീവണ്ടി യാത്രക്കിടെ കൊയ്‌ലാണ്ടിയില്‍ പുഴയിലേക്ക് തെറിച്ചുവീണ് ചൗക്കി സ്വദേശി മുങ്ങി മരിച്ചു. ചൗക്കി ബദര്‍നഗറിലെ അഹമ്മദ് ബഷീറാ(28)ണ് മരിച്ചത്. കൊയ്‌ലാണ്ടിക്ക് സമീപമുള്ള കോരപ്പുഴയില്‍ ഇന്നലെ വൈകിട്ട് ചെന്നൈമംഗലാപുരം എഗ്‌മോര്‍ എക്‌സ്പ്രസില്‍ നാട്ടിലേക്ക് വരുന്നതിനിടെയാണ് അപകടം. തീവണ്ടിയില്‍ നിന്ന് ബഷീര്‍ തെറിച്ച് വീഴുന്നത് തൊട്ടടുത്ത ദേശീയ പാതയിലൂടെ വാഹനത്തില്‍ സഞ്ചരിക്കുന്നവരാണ് കണ്ടത്. വാഹനയാത്രക്കാര്‍ വിവരമറിയിച്ചതിനെത്തുടര്‍ന്ന് ഫയര്‍ഫോഴ്‌സും മത്സ്യതൊഴിലാളികളും തിരച്ചില്‍ നടത്തുകയായിരുന്നു. ഫയര്‍ഫോഴ്‌സിന്റെ നേതൃത്വത്തിലുള്ള സ്‌കൂബാ ഡൈവിങ് സംഘം നടത്തിയ തിരച്ചിലില്‍ രാത്രി 9 മണിയോടെയാണ് മൃതദേഹം കണ്ടെത്തിയത്. കൈവശമുണ്ടായിരുന്ന ബാഗ് പരിശോധിച്ചപ്പോഴാണ് മരിച്ചത് ബഷീറാണെന്ന് തിരിച്ചറിഞ്ഞത്. തുടര്‍ന്ന് വീട്ടുകാരെ വിവരമറിയിക്കുകയായിരുന്നു. കോഴിക്കോട്ടെ ഹോട്ടല്‍ തൊഴിലാളിയായിരുന്നു ബഷീര്‍. 

അബ്ദുല്‍ റഹ്മാന്‍ആയിഷ ദമ്പതികളുടെ മകനാണ്. രണ്ട് വര്‍ഷം മുമ്പാണ് വിവാഹിതനായത്. ആയിഷയാണ് ഭാര്യ. ഒരു വയസ്സുള്ള ആയിഷത്ത് ഹാജിറ മകളാണ്. സഹോദരങ്ങള്‍: റിയാസ് (ദുബായ്), നസീമ.

ബഷീറിന്റെ മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് ആസ്പത്രിയില്‍ പോസ്റ്റുമോര്‍ട്ടം നടത്തിയ ശേഷം വീട്ടിലെത്തിക്കും. ബദര്‍നഗര്‍ ജുമാമസ്ജിദ് അങ്കണത്തില്‍ ഖബറടക്കും.

Keywords: kasaragod-chowki-basheer-dead

Post a Comment

0 Comments

Top Post Ad

Below Post Ad